Vikram Movie | കുറഞ്ഞ സമയം കൊണ്ട് ഏറ്റവുമധികം കയ്യടികള്‍ നേടിയ വിക്രമിലെ 'റോളക്‌സി'ന് യഥാര്‍ഥ റോളക്‌സ് സമ്മാനിച്ച് വിക്രം; വാച് അണിഞ്ഞിരിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് കമല്‍ ഹാസനോട് നന്ദി പറഞ്ഞ് സൂര്യ

 



ചെന്നൈ: (www.kvartha.com) ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ 'വിക്രം' തിയറ്റേറുകളില്‍ നിറഞ്ഞോടുകയാണ്. കമല്‍ ഹാസന്‍ പ്രധാനകഥാപാത്രമായെത്തിയ ചിത്രത്തില്‍ വമ്പന്‍ താരനിരകളാണ് അണിനിരന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, സൂര്യ, നരെയ്ന്‍ എന്നിവരെ കൊണ്ട് സമ്പന്നമായിരുന്നു ചിത്രം.

ഇപ്പോഴിതാ സൂര്യയ്ക്ക് കൗതുകമുണര്‍ത്തുന്ന ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് കമല്‍ ഹാസന്‍. ആഡംബര വാച് നിര്‍മാതാക്കളായ റോളക്‌സിന്റെ ഒരു വാചാണ് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് നല്‍കിയത്. കാരണം സൂര്യ, റോളക്‌സ് എന്നു വിളിപ്പേരുള്ള അധോലോക നായകനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് സീക്വന്‍സില്‍ മികവാര്‍ന്ന പ്രകടനവുമായെത്തി ഏറ്റവും കുറവ് സ്‌ക്രീന്‍ ടൈം കൊണ്ട് ഏറ്റവുമധികം കയ്യടികള്‍ നേടിയത് സൂര്യയായിരുന്നു.

Vikram Movie | കുറഞ്ഞ സമയം കൊണ്ട് ഏറ്റവുമധികം കയ്യടികള്‍ നേടിയ വിക്രമിലെ 'റോളക്‌സി'ന് യഥാര്‍ഥ റോളക്‌സ് സമ്മാനിച്ച് വിക്രം; വാച് അണിഞ്ഞിരിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് കമല്‍ ഹാസനോട് നന്ദി പറഞ്ഞ് സൂര്യ


കമല്‍ വാച് സമ്മാനിക്കുന്നതും, ആ വാച് അണിഞ്ഞിരിക്കുന്നതിന്റെ ചിത്രങ്ങളടക്കം സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം സമ്മാനത്തിനുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. 'ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ..', എന്നാണ് സൂര്യയുടെ ട്വീറ്റ്.

കമല്‍ ഹാസന്‍ വിക്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജിന് ഒരു ആഡംബര കാറും ചിത്രത്തിലെ മുഴുവന്‍ സഹ സംവിധായകര്‍ക്കും ബൈകുകളും സമ്മാനിച്ചിരുന്നു. അതേസമയം വിക്രത്തിന്റെ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയില്‍ അടുത്ത ചിത്രത്തില്‍ സൂര്യയ്ക്ക് മുഴുനീള വേഷം ഉണ്ടായിരിക്കുമെന്ന് കമല്‍ ഹാസന്‍ അറിയിച്ചിരുന്നു. 

Keywords:  News,India,chennai,Tamilnadu,Entertainment,Cinema,Social-Media,Lifestyle & Fashion,Top-Headlines, Kamal Haasan gifts a watch to Suriya, who played Rolex in Vikram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia