ഇൻഡ്യന്‍ സിനിമയുടെ 'കമലിസത്തിന് 62 വയസ്'; ലോകസിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രത്തിൽ തന്നെ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനവിസ്മയം

 


ചെന്നൈ: (www.kvartha.com 12.08.2021) ഇൻഡ്യന്‍ സിനിമയുടെ ഉലകനായകൻ കമല്‍ഹാസന്‍ സിനിമയെന്ന അത്ഭുതത്തിന്റെ മുന്നിലെത്തിയിട്ട് 62 വര്‍ഷങ്ങള്‍. 'ഉലക നായകന്‍' എന്ന് സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന അതുല്യ പ്രതിഭ ഇൻഡ്യൻ സിനിമലോകത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും അഭിമാനവുമാണ്.

അപൂർവ രാഗങ്ങൾ എന്ന സിനിമയിലൂടെയായിരുന്നു ഒരു നടൻ എന്ന രീതിയിൽ അദ്ദേഹം മുൻ നിരയിലേക്ക് വന്നത്. പിന്നീടിങ്ങോട്ട് തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു.

ആറാം വയസിൽ അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി.

നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അകാദമി അവാർഡിന് വേണ്ടി സമർപിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഉലകനായകൻ അഭിനയിച്ച ചിത്രങ്ങളാണ്.
  
ഇൻഡ്യന്‍ സിനിമയുടെ 'കമലിസത്തിന് 62 വയസ്'; ലോകസിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രത്തിൽ തന്നെ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനവിസ്മയം

1960-ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ആറാം വയസിൽ ചലച്ചിത്ര രംഗത്ത് കാലെടുത്തുവച്ചു. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപെടെ അഞ്ചു ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.

ടികെഎസ് നാടക സഭയിലെ അനുഭവങ്ങൾ അദ്ദേഹത്തിലെ നടനെ രൂപപ്പെടുത്തി. പിന്നീട് 1972-ൽ 'മന്നവൻ' എന്ന ചിത്രത്തിൽ സഹനടനായി സിനിമാലോകത്ത് തിരിച്ചുവരവ് നടത്തി. തുടർന്ന് 'പരുവകാലം', 'ഗുമസ്താവിൻ മകൻ' എന്ന സിനിമകൾ ചെയ്തു. കെ ബാലചന്ദറിന്റെ 'നാൻ അവനില്ലെ' എന്ന ചിത്രത്തിൽ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിൽ 'കന്യാകുമാരി', 'വിഷ്ണുവിജയം' എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാജ പാർവൈ, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കിയതും അദ്ദേഹമാണ്.

തന്റെ ചില ചിത്രങ്ങൾക്ക് വേണ്ടി ഗാന രചനയും നിർവഹിച്ചിട്ടുണ്ട്. ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവൻ, മൻമദൻ അമ്പ് എന്നീ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം ഗാന രചന നടത്തിയിട്ടുണ്ട്. ഏതാണ്ട് 70 ഓളം ഗാനങ്ങളും പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്.

കമൽ നർപണി ഐക്യം എന്ന ഈ സംഘടനയിലൂടെ ധാരാളം സാമൂഹിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. 2004ൽ സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ ആദ്യ എബ്രഹാം കോവൂർ അവാർഡും ഉലകനായകൻ സ്വന്തമാക്കിയിരുന്നു.

പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പകര്‍ന്നാട്ടങ്ങളുമായി ഇൻഡ്യന്‍ സിനിമയുടെ തലയെടുപ്പായി നില്‍ക്കുന്ന പ്രിയ താരത്തിന് വിവിധ കോണുകളില്‍ നിന്നുമാണ് ആശംസകൾ എത്തുന്നത്.

എല്ലാ സിനിമയിലും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന പിടിവാശിയോടെ സിനിമയെ സമീപിക്കുന്ന ഉലകനായകൻ ഇനിയും അരങ്ങുവാഴട്ടെ വർഷങ്ങളോളം.....!

Keywords:  News, National, India, Entertainment, Film, Kamal Hassan, Cinema, Indian, Actor, Actress, Kamal Haasan completes 62 years in films.


< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia