Re Union | 35 വര്‍ഷത്തിനുശേഷം കമല്‍ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു; പ്രഖ്യാപനം ഉലകനായകന്റെ പിറന്നാളിന് തലേദിവസം
Nov 6, 2022, 20:01 IST
ചെന്നൈ: (www.kvartha.com) കമല്‍ ഹാസനെ നായകനാക്കി 35 വര്‍ഷത്തിനുശേഷം മണി രത്‌നം സിനിമ ഒരുക്കുന്നു. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം നടന്നിരിക്കുന്നത്. മണി രത്‌നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന്‍ ആണ് മണി രത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായെത്തിയ ചിത്രം.
എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധായകന്‍. മണി രത്‌നം, കമല്‍ ഹാസന്‍, എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ ആദ്യമായി ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു എന്നതും പ്രത്യേകതയാണ്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനല്‍, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍, മണി രത്‌നം, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. ഒരേ മനസ് ഉള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എപ്പോഴും ആവേശം പകരുന്ന ഒന്നാണെന്ന് മണി രത്‌നത്തിനും എ ആര്‍ റഹ്‌മാനുമൊപ്പം പ്രവര്‍ത്തിക്കുന്നതിലെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് കമല്‍ പറഞ്ഞു.
അതേസമയം തങ്ങള്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും വിജയം നേടിയ രണ്ട് ചിത്രങ്ങള്‍ക്കു ശേഷമാണ് കമല്‍ ഹാസനും മണി രത്‌നവും ഒന്നിക്കുന്നത് എന്നതും കൗതുകരമാണ്. കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷമെത്തിയ വിക്രം. അതുപോലെ തന്നെ മണി രത്‌നത്തിന്റെ എപിക് ഹിസ്റ്റോറികല്‍ ആക്ഷന്‍ ഡ്രാമ ചിത്രം പൊന്നിയിന്‍ സെല്‍വനും ബോക്‌സ് ഓഫിസില്‍ വന്‍ വിജയമാണ് നേടിയത്.
Keywords: Kamal Haasan and Mani Ratnam reunite after 35 years. Official announcement out ahead of Vikram star's birthday, Chennai, News, Cinema, Entertainment, Kamal Hassan, Birthday, National.Here we go again! #KH234
— Kamal Haasan (@ikamalhaasan) November 6, 2022
பயணத்தின் அடுத்த கட்டம்!
#ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM pic.twitter.com/ATAzzxAWCL
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.