സൗബിന്‍ ശാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളന്‍ ഡിസൂസ'യുടെ; ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം ജനുവരി 28ന് തിയേറ്ററുകളില്‍
Jan 4, 2022, 21:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.01.2022) സൗബിന്‍ ശാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കള്ളന്‍ ഡിസൂസ'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും ടൊവിനോ തോമസിന്റെയും ഓദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി. റംശി അഹ് മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംശി അഹ് മദ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ സൗബിന്‍ ശാഹിറിനെ കൂടാതെ ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അഭിനയിക്കുന്നു.
അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മാതാക്കളാണ്. ബി ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ലിയോ ടോം, പ്രശാന്ത് കര്‍മ എന്നിവര്‍ ചേര്‍ന്നാണ്.
എക്‌സിക്യുടിവ് പ്രൊഡ്യൂസര്‍: ജയന്ത് മാമന്‍, എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍ എം ബാദുശ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: പ്രിവിന്‍ വിനീഷ്, പ്രൊഡക്ഷന്‍ എക്‌സിക്യുടിവ്: വിനോദ് മംഗലത്ത്, ബാക് ഗ്രൗന്‍ഡ് മ്യൂസിക്: കൈലാഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സൈലക്‌സ് എബ്രഹാം, സനല്‍ വി ദേവന്‍, ആര്‍ട്: ശ്യാം കാര്‍ത്തികേയന്‍, കോസ്റ്റ്യും: സുനില്‍ റഹ് മാന്‍, മേകപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍ കൊറിയോഗ്രാഫി: മാഫിയ ശശി, സൗന്‍ഡ് മിക്‌സിങ്: വിപിന്‍ നായര്‍, സൗന്‍ഡ് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, വി എഫ് എക്‌സ്: ടോണി മഗ്മൈത്, ടൈറ്റില്‍ ഡിസൈന്‍: കിഷോര്‍ ബാബു വുഡ്, പബ്ലിസിറ്റി ഡിസൈന്‍: സജേഷ് പാലായ്, സ്റ്റില്‍സ്: സിബി ചീരന്‍, പി ആര്‍ ഒ: വാഴൂര്‍ ജോസ്, പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kallan D’souza trailer: Soubin Shahir turns action hero, Kochi, Cinema, Entertainment, Theater, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.