അൽഫോൻസ് പുത്രൻറെ തമിഴ് ചിത്രത്തിൽ കാളിദാസ് നായകൻ

 


കൊച്ചി: (www.kvartha.com 29.05.2017) പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് ജയറാം നായകനാവും. തമിഴിലാണ് അൽഫോൻസ് ചിത്രമൊരുക്കുന്നത്. അൽഫോൻസിൻറെ ആദ്യ രണ്ട് ചിത്രത്തിലെ നായനകനായ നിവിൻ പോളി ഈ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നില്ല എന്നതാണ് പ്രത്യേകത.

അൽഫോൻസും കാളിദാസും ചിത്രത്തെക്കുറിച്ച് ചർച്ച നടത്തുകയും ധാരണയിൽ എത്തുകയും ചെയ്തു. സംഗീതത്തിനും പ്രയണത്തിനും പ്രധാന്യമുള്ള ചിത്രമാണ് ഒരുക്കുന്നതെന്ന് അൽഫോൻസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലാണിപ്പോൾ കാളിദാസ് അഭിനയിക്കുന്നത്.

മഹാരാജാക് കോളേജ് കാമ്പസ് പ്രണയത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് പൂമരം. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. കാളിദാസ് നായകനായി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രംകൂടിയാണ് പൂമരം
അൽഫോൻസ് പുത്രൻറെ തമിഴ് ചിത്രത്തിൽ കാളിദാസ് നായകൻ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Premam director Alphonse Puthren had recently took to his social networking page to announce that he will start work on his Tamil film in two months. The filmmaker had also clarified that his friend and actor of his earlier ventures - Premam and Neram - Nivin Pauly would not be the hero.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia