ദിലീപിനെ കാണാന്‍ കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി

 


ആലുവ: (www.kvartha.com 03.09.2017) ദിലീപിനെ കാണാന്‍ കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി. നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി പലവട്ടം ജാമ്യം നിഷേധിച്ചതോടെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാനെത്തിയ നടന്‍ കലാഭവന്‍ ഷാജോണ്‍ ദിലീപുമായി പത്ത് മിനിട്ടോളം സംസാരിച്ചു. എന്നാല്‍ ദിലീപ് ഒന്നും പറഞ്ഞില്ലെന്നായിരുന്നു ഷാജോണിന്റെ വിശദീകരണം.

അതിനിടെ, ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവന്‍ കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തിയിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും അച്ഛന്‍ മാധവനുമൊപ്പമാണ് കാവ്യ ജയിലിലെത്തിയത്. അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ദിലീപിനെ കാണാന്‍ മൂവരും ജയിലിലെത്തുന്നത്.

ദിലീപിനെ കാണാന്‍ കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി

അതേസമയം, ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണറിയുന്നത്. അച്ഛന്‍ പദ്മനാഭന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി നാല് മണിക്കൂര്‍ നേരത്തേക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നത്. നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Aluva, Cinema, News, Entertainment, Dileep, Kavya Madhavan, Prison, Kalabhavan Shajon, Visited In Prison, High Court, Application For Bail, Approaching High Court Again
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia