കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി

 


ADVERTISEMENT

ചാലക്കുടി: (www.kvartha.com 22.10.2016) നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സുഹൃത്തുക്കളുടേയും പരിചാരകരുടേയും നുണപരിശോധന തുടങ്ങി. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പരിശോധന.

മണിയുടെ മരണത്തിനു തലേദിവസം അദ്ദേഹത്തിന്റെ ഔട്ട് ഹൗസായ പാടിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരിചാരകരുമായ ആറ് പേരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്.

അനീഷ്, മുരുകന്‍ എന്നിവരുടെ പരിശോധന പൂര്‍ത്തിയായി. മറ്റു നാല് പേരെ കൂടി അടുത്ത ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കും. ഒക്ടോബര്‍ 27ന് മുമ്പ് എല്ലാവരുടെയും പരിശോധന പൂര്‍ത്തിയാകും.

കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി

Keywords: Chalakudy, Thrissur, Thiruvananthapuram, Kerala, Kalabhavan Mani, Cine Actor, Malayalam, Cinema, Entertainment, Kalabhavan Mani's death: Lie detector test started .
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia