നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ 7പേര്‍ക്ക് നുണപരിശോധന

 


കൊച്ചി: (www.kvartha.com 09.02.2019) നടന്‍ കലാഭവന്‍ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് ഏഴു പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റ്യന്‍, സാബുമോന്‍, സി.എ. അരുണ്‍, എം.ജി. വിപിന്‍, കെ.സി. മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കുക.

കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇവര്‍ ഏഴു പേരും കഴിഞ്ഞദിവസം നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിച്ചു. നേരത്തേ സമ്മതപത്രം എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കു കോടതിയുടെ അനുമതി തേടുകയായിരുന്നു.

നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ 7പേര്‍ക്ക് നുണപരിശോധന

വിവരങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം നുണപരിശോധനയ്ക്കു സമ്മതമാണോ എന്നു കോടതി ഏഴു പേരോടും ചോദിച്ചിരുന്നു. ഇവര്‍ സമ്മതം അറിയിച്ചതോടെ സിബിഐയുടെ അപേക്ഷയില്‍ കോടതി ഈ മാസം 12 നു വിധി പറയും.

കലാഭവന്‍ മണിയെ 2016 മാര്‍ച്ച് അഞ്ചിനാണ് വീടിനു സമീപത്തെ ഒഴിവുകാല വസതിയായ 'പാഡി'യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ പിറ്റേന്നു മരിച്ചു. വിഷമദ്യം ഉള്ളിലെത്തിയാണു മണി മരിച്ചതെന്ന ആരോപണം അന്നു മുതല്‍ ഉയരുന്നുണ്ട്. 

ഇതേ തുടര്‍ന്നു മണിയുമായി അടുപ്പം പുലര്‍ത്തിയ പലരെയും ലോക്കല്‍ പോലീസും പിന്നീടു സിബിഐയും ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നുണപരിശോധന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kalabhavan Mani death case: CBI to conduct polygraph test on seven persons from the film field, Kochi, News, Dead, hospital, Treatment, Cine Actor, CBI, Entertainment, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia