ADVERTISEMENT
കോട്ടയം: (www.kvartha.com 27.07.2016) സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പുതിയ സിനിമ കബാലിയുടെ വ്യാജ സി.ഡിയുമായി മുണ്ടക്കയത്ത് ഒരാള്‍ പിടിയില്‍. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കളേഴ്സ് സി.ഡി ഷോപ്പ് ഉടമ ഒളിക്കല്‍ സാമോന്‍(33) ആണ് പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മുണ്ടക്കയം എസ്. ഐയും ഷാഡോ പോലീസും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
തിരുവനന്തപുരത്ത് നിന്നാണ് വ്യാജനെത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
സിനിമയുടെ റിലീസിംഗ് ദിവസം തന്നെ വ്യാജ സി.ഡി ലഭിച്ചതായും 300 രൂപ നിരക്കില്‍ വില്പന നടത്തിയതായും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഇയാളുടെ ഫോണ്‍ കാളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിഡിയുടെ പ്രധാന വിതരണക്കാരനായ തിരുവനന്തപുരം സ്വദേശിയെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തിരുവനന്തപുരത്തേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
Keywords: Kottayam, Youth, Arrested, Police, Court, Case, Thiruvananthapuram, Cinema, Released, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.