'കബാലി' സംഗീത സംവിധായകൻ വംശീയ അധിക്ഷേപത്തിന് ഇരയായതായി ട്വീറ്റ്, താൻ എയര്‍പോര്‍ട്ടില്‍ 8 തവണ സുരക്ഷാ പരിശോധനക്കായി വിധേയനാകേണ്ടി വന്നെന്നും പരുക്കൻ ഉദ്യോഗസ്ഥൻ തന്നെ അപമാനിച്ചെന്നും സന്തോഷ് നാരായണൻ

 


ചെന്നൈ: (www.kvartha.com 18.11.2017) കബാലി സംഗീത സംവിധായകൻ സന്തോഷ് നാരായണന്‍ സിഡ്‌നി എയര്‍പോര്‍ട്ടില്‍ വെച്ച് വംശീയ അധിക്ഷേപത്തിനും വംശീയ വേര്‍തിരിവിനും ഇരയായതായി ട്വീറ്റ് ചെയ്തു. തനിക്ക് തുടര്‍ച്ചയായി എട്ടു തവണ കെമിക്കല്‍ സബ്‌സ്റ്റെന്‍സ് ടെസ്റ്റിന് വിധേയനാകേണ്ടിവന്നെന്നും ഒരു പരുക്കൻ ഉദ്യോഗസ്ഥൻ തന്നെ അപമാനിച്ചെന്നും സന്തോഷ് കുറിച്ചു. വംശീയ വേർതിരിവ് നിർത്തലാക്കണമെന്നും സംവിധായകൻ ട്വിറ്ററിൽ ആവശ്യപ്പെട്ടു.

അതേസമയം സന്തോഷിന്റെ ട്വീറ്റിന് വിമാനത്താവള അധികൃതർ മറുപടി നൽകി. 'സുരക്ഷാ പരിശോധനക്കായി ആളുകളെ വിധേയമാക്കുന്നത് ആസ്‌ത്രേലിയൻ സർക്കാരിന്റെ നിയമമാണ്. എക്സ്പ്ലോസീവ് ട്രെയ്‌സ് ഡിറ്റക്ഷൻ (ഇ ടി ഡി) പ്രക്രിയയുടെ ഭാഗമായാണ് പരിശോധന നടത്തുന്നത്. സ്ക്രീനിങ് പോയിന്റിലൂടെ കടന്നുപോകുന്ന എല്ലാ യാത്രക്കാർക്കും തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള സമാന സാധ്യതയുണ്ട്,' സിഡ്‌നി ...........  അധികൃതർ കുറിച്ചു.

'കബാലി' സംഗീത സംവിധായകൻ വംശീയ അധിക്ഷേപത്തിന് ഇരയായതായി ട്വീറ്റ്, താൻ എയര്‍പോര്‍ട്ടില്‍  8 തവണ സുരക്ഷാ പരിശോധനക്കായി വിധേയനാകേണ്ടി വന്നെന്നും പരുക്കൻ ഉദ്യോഗസ്ഥൻ തന്നെ അപമാനിച്ചെന്നും സന്തോഷ് നാരായണൻ

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിരവധി ഉന്നത വ്യക്തിത്വങ്ങൾ സുരക്ഷാ പരിശോധനക്കായി വിധേയരായിട്ടുണ്ട്. നടൻ കമലഹാസൻ, ഷാരൂഖ് ഖാൻ എന്നിവരെ നേരത്തെ വിമാനത്താവളങ്ങളിൽ തടഞ്ഞു വെച്ചിരുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെ ന്യൂയോർക്ക് വിമാനത്താവളത്തിൽ  വെച്ച് തടഞ്ഞത്  വാർത്തയായിരുന്നു.

Summary: Tamil music composer Santhosh Narayanan has said he was treated unfairly by airport officials at Sydney, alleging ‘racism’ behind the behaviour of the officers in question. Besides screening him for a ‘chemical substance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia