താരങ്ങളില്‍ മിക്കവരും ലഹരിക്ക് അടിമ; എന്നാല്‍ നടപടി വേണ്ടെന്ന് മുഖ്യന്‍
Jul 29, 2017, 15:48 IST
ഹൈദരാബാദ്: (www.kvartha.com 29.07.2017) താരങ്ങളില്‍ മിക്കവരും ലഹരിക്ക് അടിമയാണെന്നും എന്നാല്‍ അവര്‍ക്കെതിരെ നടപടി വേണ്ടെന്നും മുഖ്യന്‍. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസില്‍, താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സൂപ്പര്‍ താരം രവി തേജയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും, ഇവരെയെല്ലാം അന്വേഷണ സംഘം 'ഇര'കളായി മാത്രമേ കണക്കാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി ഉപയോഗിക്കുന്നവരെയും നിയമമനുസരിച്ച് പ്രതികളാക്കാമെങ്കിലും, ചലച്ചിത്ര താരങ്ങള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ലഹരിമരുന്നിന് ഇരകളായതിനാല്‍ താരങ്ങളെ ആ രീതിയില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘാംഗങ്ങള്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ലഹരിമരുന്ന് കടത്തുന്നതും വില്‍ക്കുന്നതും കുറ്റമാണെങ്കിലും, ലഹരി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. അതേസമയം, താരങ്ങളെ ചോദ്യം ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ലഹരി മാഫിയയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഇവരെ ചോദ്യം ചെയ്യുന്നത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രവി തേജ എക്‌സൈസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത സംവിധായകന്‍ പുരി ജഗന്നാഥിന്റെ ഏതാനും സിനിമകളില്‍ രവി തേജ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ ക്യാമറാമാന്‍ ശ്യാം കെ. നായിഡു, നടന്‍മാരായ പി. സുബ്ബരാജു, തരുണ്‍കുമാര്‍, പി. നവദീപ്, നടിമാരായ ചാര്‍മി കൗര്‍, മുമൈത് ഖാന്‍, കലാസംവിധായകന്‍ ധര്‍മറാവു തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു.
സിനിമാ രംഗത്തെ 12 പേര്‍ക്ക് സംഭവത്തില്‍ സമന്‍സ് അയച്ചിട്ടുണ്ട്. കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്നു സംഘം അറിയിച്ചു. ഹോളണ്ടുകാരനായ മൈക്ക് കമിങ്ഗ, യുഎസ് പൗരനും നാസയില്‍ എഞ്ചിനീയറുമായ ഡുണ്ടു അനീഷ്, ഹൈദരാബാദില്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്ന ഏഴു ബിടെക് ബിരുദധാരികള്‍ എന്നിവരടക്കം 20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. എല്‍എസ്ഡി, എംഡിഎംഎ എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന വിലയേറിയ ലഹരിമരുന്നുകളാണു സംഘം ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്.

Also Read:
ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 17 കാരന്‍ കോഴിക്കോട്ട് മോഷ്ടിച്ച ബൈക്കുമായി വീണ്ടും പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: K Chandrashekar Rao says stars not to be arrested for drug use, Hyderabad, News, Cinema, Investigates, Media, Report, Victims, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.