Justice Hema panel public | ഹേമ കമറ്റി റിപോര്‍ടില്‍ ദേശീയ വനിതാ കമിഷന്‍ അന്വേഷണം നടത്തും

 


ന്യൂഡെല്‍ഹി: (www.kvartha.com) ഹേമ കമറ്റി റിപോര്‍ടിനെ ചൊല്ലി ചൂടുപിടിച്ച ചര്‍ചകള്‍ നടക്കുന്നതിനിടെ റിപോര്‍ടില്‍ ദേശീയ വനിതാ കമിഷന്‍ അന്വേഷണം നടത്തുമെന്ന പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചീഫ് സെക്രടറിയോട് ഹേമാ കമറ്റി റിപോര്‍ട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമിഷന്‍ അറിയിച്ചു. 15 ദിവസത്തിനകം മറുപടി ലഭിച്ചിരിക്കണമെന്നും കത്തില്‍ പറയുന്നു.


Justice Hema panel public | ഹേമ കമറ്റി റിപോര്‍ടില്‍ ദേശീയ വനിതാ കമിഷന്‍ അന്വേഷണം നടത്തും

പുതിയ നിയമം ആവശ്യമില്ലെന്ന് പറഞ്ഞ ദേശീയ വനിതാ കമിഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഇപ്പോഴത്തെ ആഭ്യന്തരസമിതി ശക്തമാണെന്നും ചൂണ്ടിക്കാട്ടി. ഇരയുടെ പേര് വെളിപ്പെടുത്താതെ നിയമപരമായി റിപോര്‍ട് പരസ്യപ്പെടുത്തണമെന്നും പരാതിക്കാര്‍ക്ക് റിപോര്‍ട് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹേമാ കമിഷന്‍ റിപോര്‍ട് പരസ്യപ്പെടുത്തരുതെന്ന് ഡബ്ലിയു സി സി ആവശ്യപ്പെട്ടതായുള്ള മന്ത്രി പി രാജീവിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ചകള്‍ക്ക് വഴിവച്ചിരുന്നു. ഇന്‍ഡ്യന്‍ എക്സ്പ്രസ് സംവാദത്തിലാണ് ഡബ്ല്യുസിസിയെ പ്രതിക്കൂട്ടിലാക്കി ഹേമ കമിഷന്‍ റിപോര്‍ട് പുറത്തുവിടേണ്ടതില്ലെന്ന് സംഘടന ആവശ്യപ്പെട്ടതായി മന്ത്രി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഡബ്ലിയു സി സിയും ഫേസ് ബുക് പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

റിപോര്‍ട് പുറത്തുവിടേണ്ടെന്ന് തങ്ങള്‍ ആവശ്യപ്പെട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തലില്‍ ഡബ്ല്യുസിസി മറുപടി നല്‍കിയിട്ടില്ല. അതേസമയം, ജനുവരി 21-ന് മന്ത്രി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന് സമര്‍പിച്ച കത്ത് ഡബ്ല്യുസിസി പുറത്തുവിട്ടിട്ടുണ്ട്.

ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചെലവിട്ട് രണ്ടുവര്‍ഷമെടുത്ത് പഠിച്ച ഹേമ കമറ്റി റിപോര്‍ടില്‍ സര്‍കാര്‍ ഇതുവരെ ഒരു നടപടിയും എടുക്കാത്തത് തങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് മന്ത്രി രാജീവിന് നല്‍കിയ കത്തില്‍ ഡബ്ല്യുസിസി പറയുന്നുണ്ട്. സ്ത്രീക്ക് നീതി ഉറപ്പുവരുത്തുന്ന സംവിധാനത്തിന് മാത്രമേ സ്ത്രീപക്ഷ കേരളം വാര്‍ത്തെടുക്കാനാവൂവെന്നും കത്തില്‍ പറയുന്നു.

Keywords: NCW urges Kerala govt to make findings of Justice Hema panel public, News,New Delhi, Probe, Trending, Cinema, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia