Alia Bhatt | രണ്‍ബീറിന്റെ പാട്ടിനൊപ്പം കാര്‍ഡിയോ വര്‍കൗട് ചെയ്യുന്ന ആലിയയുടെ പുത്തന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Feb 5, 2023, 10:24 IST
മുംബൈ: (www.kvartha.com) രണ്‍ബീറിന്റെ പാട്ടിനൊപ്പം കാര്‍ഡിയോ വര്‍കൗട് ചെയ്യുന്ന ആലിയ ഭട്ടിന്റെ പുത്തന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആലിയ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാര്‍ഡിയോ ഉപകരണത്തില്‍ ഇരുന്നുകൊണ്ടാണ് താരത്തിന്റെ വ്യായാമം.
അതും ഭര്‍ത്താവിന്റെ തന്നെ പാട്ടും ആസ്വദിച്ചാണ് താരത്തിന്റെ വര്‍കൗട്. രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന റൊമാന്റിക് എന്റര്‍ടെയ്‌നര്‍ 'തു ജൂത്തി മേം മക്കര്‍' സിനിമയിലെ 'തേരേ പ്യാര്‍ മേം...' എന്ന ഗാനം ആസ്വദിച്ചാണ് ആലിയ വ്യായാമം ചെയ്യുന്നത്.
കാര്‍ഡിയോ ഉപകരണത്തില്‍ ഇരുന്നുകൊണ്ട് ചെറിയ ഡാന്‍സ് മൂവും താരം ചെയ്യുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ വീഡിയോ കണ്ടത്.
ബോളിവുഡിന്റെ പ്രിയ താരജോഡിയായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ 14 ആയിരുന്നു വിവാഹിതരായത്. നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. പ്രസവത്തിന് ശേഷം ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഇപ്പോള്‍. കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിഞ്ഞപ്പോള്‍ യോഗ പരിശീലനമാണ് ആലിയ ആദ്യം തുടങ്ങിയത്.
അടുത്തിടെയാണ് 'തു ജൂത്തി മേം മക്കര്‍' എന്ന രണ്‍ബീറിന്റെ പുതിയ സിനിമയുടെ ട്രെയിലറും ഗാനവും പുറത്തുവന്നത്. അന്‍ഷുള്‍ ശര്‍മരാഹുല്‍ മോഡി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. മാര്‍ച് എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
ബ്രഹ്മാസ്ത്രയാണ് രണ്‍ബീറിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആലിയ നായികയും അയന്‍ മുഖര്‍ജി സംവിധാനവും ചെയ്ത സിനിമ ബോക്‌സ് ഓഫിസില്‍ വന്‍ ഹിറ്റായിരുന്നു.
Keywords: News,National,India,Mumbai,Dance,Video,Social-Media,instagram,Actress,Actor,Cine Actor,Cinema,Entertainment,Bollywood, Just Alia Bhatt Grooving To Husband Ranbir Kapoor's Song Tere Pyaar Mein
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.