പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചു വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നു; 24 മണിക്കൂറും ജനങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹമെന്നും നടി ജൂഹി ചൗള

 


മുംബൈ: (www.kvartha.com 10.01.2020) പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചു വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നുവെന്നും ദിവസത്തില്‍ 24 മണിക്കൂറും ജനങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹമെന്നും ബോളിവുഡ് താരം ജൂഹി ചൗള. അദ്ദേഹത്തിന് രാജ്യത്തിന്റെ നന്മയാണ് പ്രധാനമെന്നും രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ മാത്രമല്ല ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തില്‍ സംസാരിക്കവേയായിരുന്നു മോദിയെ പുകഴ്ത്തിയുള്ള നടിയുടെ സംസാരം. 200 ഓളം ആളുകള്‍ യോഗസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

 പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചു വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നു; 24 മണിക്കൂറും ജനങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹമെന്നും നടി ജൂഹി ചൗള

യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ജെ എന്‍ യുവില്‍ നടന്ന ആക്രമണത്തെ കുറിച്ച് ചോദിച്ചുവെങ്കിലും ആ മാധ്യമപ്രവര്‍ത്തകന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നും തിരിച്ചു ചോദിച്ചുകൊണ്ട് അവര്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

ഏതെങ്കിലും പാര്‍ട്ടിയെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ അല്ല താന്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്നും മറിച്ച് നരേന്ദ്രമോദി എന്ന ഒരു വ്യക്തിയെ കുറിച്ച് മാത്രമാണെന്നും ജൂഹി ചൗള കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Juhi Chawla praises Modi at CAA support meet. Then snaps at India Today reporter, Mumbai, News, Politics, Cinema, Actress, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia