ഇന്ത്യയില്‍ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹരജിയുമായി ബോളിവുഡ് താരം ജൂഹി ചൗള; നടപ്പാക്കുന്നതിന് മുമ്പ് അത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്ന് ആവശ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021) ഇന്ത്യയില്‍ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹരജിയുമായി ബോളിവുഡ് താരം ജൂഹി ചൗള രംഗത്ത്. 5ജി സേവനം നടപ്പാക്കുന്നതിന് മുമ്പ് അത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്നാണ് താരത്തിന്റെ ആവശ്യം.

ഇന്ത്യയില്‍ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹരജിയുമായി ബോളിവുഡ് താരം ജൂഹി ചൗള; നടപ്പാക്കുന്നതിന് മുമ്പ് അത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്ന് ആവശ്യം

ലോകം മുഴുവന്‍ 5 ജി നെറ്റ് വര്‍കിലേക്ക് ചുവടുമാറ്റാനൊരുങ്ങുകയാണ്. ഇന്റര്‍നെറ്റ് വേഗതയില്‍ പുതിയ വിപ്ലവം 5 ജി നെറ്റ് വര്‍ക് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയും. ഇന്ത്യയും 5ജി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. സ്പക്ട്രം ലേലം ഉള്‍പെടെയുള്ള നടപടികളുമായി കേന്ദ്രസര്‍കാരും 5ജി അവതരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്.

അതിനിടെയിലാണ് രാജ്യത്ത് 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ താരം രംഗത്തെത്തിയിരിക്കുന്നത്. സാങ്കേതികമായ പുരോഗതി ഉണ്ടാക്കുന്നതിന് വിവിധ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഇന്ന് വയര്‍ലെസ് കമ്യൂണിക്കേഷനിലുള്‍പെടെ നൂതനമായ ഉപകരണങ്ങളാണ് നാം ഉപയോഗിക്കുന്നത്. അതേസമയം, വയര്‍ലെസ് സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് താരം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വയര്‍ലെസ് സാങ്കേതികവിദ്യ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തലെന്ന് ജൂഹി ചൗള പറഞ്ഞു. 5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്നാണ് ആവശ്യമെന്ന് ജൂഹി ചൗളയുടെ വക്താവ് പറഞ്ഞു. മൊബൈല്‍ സെല്‍ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താന്‍ കോടതി നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Keywords:  Juhi Chawla files suit against implementing of 5G in India, New Delhi, News, Technology, Business, Actress, Bollywood, Internet, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia