'അപമാനിച്ചവന് ആദ്യം സ്‌പോടില്‍ കൊടുക്കുക, ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം'; വില്‍ സ്മിതിനെ കുറിച്ച് ജൂഡ് ആന്റണി
Mar 30, 2022, 09:04 IST
കൊച്ചി: (www.kvartha.com 30.03.2022) 94-ാമത് ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോകിനെ നടന്‍ വില്‍ സ്മിത് സ്റ്റേജില്‍ കയറി മുഖത്തടിച്ചതില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്.
മികച്ച നടനായി വില്‍ സ്മിതിനെ തിരഞ്ഞെടുക്കപ്പെട്ട ചരിത്രനിമിഷത്തിലായിരുന്നു ആ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
വില്‍ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്. അമ്മ, പെങ്ങള്‍, ഭാര്യ, മകള്‍ എന്നിവരെ അപമാനിച്ചാല്‍ അപ്പോള്‍ തന്നെ അടി കൊടുക്കണമെന്നും ഭാര്യയുടെ യഥാര്‍ഥ താരമാണ് വില്‍ സ്മിത്തെന്നും ജുഡ് കുറിക്കുന്നു.
'Real star with his wife. അമ്മയെ, പെങ്ങളെ, ഭാര്യയെ, മകളെ അപമാനിച്ചവനെ ആദ്യം സ്‌പോടില്‍ കൊടുക്കുക, നിങ്ങളുടെ മുന്‍പില്‍ വച്ചാണെകില്‍ കൊടുത്തില്ലേല്‍ നിങ്ങള്‍ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം', എന്നായിരുന്നു ജുഡ് ഫേസ്ബുകില്‍ കുറിച്ചത്.
തന്റെ ആദ്യ ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വികാരങ്ങള്‍ അടക്കാനാകാതെ പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്ത താരത്തെ ചെറിയ ഞെട്ടലോടെയാണ് ലോക സിനിമ ആരാധകര്‍ കണ്ടത്.
ഓസ്‌കര്‍ വേദിയില്‍ സ്മിത് ഭാര്യ ജാഡ പിങ്കറ്റിനൊപ്പമാണ് എത്തിയത്. അവതാരകനായ ക്രിസ് റോക്, ജാഡ പിങ്കറ്റിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രകോപിതനായ സ്മിത് അവതാരകനെ തല്ലുകയായിരുന്നു. അവതാരകന്റെ മോശം പരാമര്‍ശമാണ് വില്‍ സ്മിതിനെ പ്രകോപിപ്പിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ സംഭവത്തില്‍ ഉടന്‍തന്നെ വില്‍ സിമിത് മാപ്പ് ചോദിക്കുകയും ചെയ്തു.
ഒടുവില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സംഭവത്തില്‍ സ്മിത് മാപ്പു പറയുകയും ചെയ്തു. 'അകാഡമിയോട് മാപ്പ് പറയുകയാണ്. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഒരു അവാര്‍ഡ് നേടിയതിലല്ല ഞാന്‍ കരയുന്നത്. ജനങ്ങളുടെ മേല്‍ വെളിച്ചമായി തിളങ്ങാനും വെളിച്ചം പകരാനും സാധിച്ചതിനാലാണ് കണ്ണുകള്‍ നിറയുന്നത്. കിംഗ് റിചാര്‍ഡിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും വില്യംസ് കുടുംബത്തിനും നന്ദി. സ്‌നേഹം ചിലപ്പോള്‍ നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ഞാന്‍ ഓസ്‌കര്‍ അകാഡമിയോടും എല്ലാ സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. അകാഡമി ഇനിയും എന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്ദി,' വില്‍ സ്മിത് പറഞ്ഞിരുന്നു. ശേഷം സമൂഹ മാധ്യമം വഴിയും അവതാരകനായ ക്രിസ് റോകിനോട് സ്മിത് മാപ്പ് ചോദിച്ചിരുന്നു.
Keywords: News, Kerala, State, Entertainment, Cinema, Actor, Facebook, Facebook Post, Social-Media, Lifestyle & Fashion, Jude Anthany Joseph's facebook post about actor Will Smith
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.