സിനിമ ചിത്രീകരണത്തിനിടെ സാഹസികമായി ബോട്ടില്‍ നിന്നും എടുത്തുചാടി; സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 07.01.2020) സിനിമ ചിത്രീകരണത്തിനിടെ സാഹസികമായി ബോട്ടില്‍ നിന്നും എടുത്തുചാടിയ സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരിക്ക്. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന 'വരയന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അപകടം. സിജു വിത്സണ്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍.

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി നിര്‍മിക്കുന്ന ചിത്രത്തില്‍ സിജു വില്‍സനാണ് നായകന്‍. ലിയോണ ലിഷോയ് ആണ് നായിക. മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സിനിമ ചിത്രീകരണത്തിനിടെ സാഹസികമായി ബോട്ടില്‍ നിന്നും എടുത്തുചാടി; സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരിക്ക്

ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പ്രൊജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്, കല നാഥന്‍ മണ്ണൂര്‍, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് ജിയോ ജോമി, പരസ്യകല പ്രദീഷ്, എഡിറ്റര്‍ ജോണ്‍ക്കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, നൃത്തം പ്രസന്ന സുജിത്, ആക്ഷന്‍ ആല്‍വിന്‍ അലക്‌സ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Jude Anthany Joseph injured while shooting for Varayan, Alappuzha, News, Cinema, Injured, hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia