മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് തമിഴ് യുവ നടന്‍ ജയിനെതിരെ കേസ്

 


ചെന്നൈ: (www.kvartha.com 23.09.2017) മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് തമിഴ് യുവ നടന്‍ ജയിനെതിരെ കേസ്. ചെന്നൈയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ ജയ് ഓടിച്ചിരുന്ന ഓഡി കാര്‍ ആഡ്യാര്‍ ഫ്‌ളൈഓവറില്‍ വച്ച് ഡിവൈഡറിലിടിക്കുകയായിരുന്നു. ജയ് യുടെ സുഹൃത്ത് പ്രേംജി അമരെനും ഒപ്പമുണ്ടായിരുന്നു. മോട്ടോര്‍ വാഹന നിയമപ്രകാരം അശ്രദ്ധമായ ഡ്രൈവിംഗിനാണ് പോലീസ് നടനെതിരെ കേസെടുത്തിരിക്കുന്നത്.

മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് തമിഴ് യുവ നടന്‍ ജയിനെതിരെ കേസ്

ജയിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. 2014ലും ജയ് കാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു കയറ്റിയിരുന്നു. ഈ കേസില്‍ നടന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ചെന്നൈ പോലീസ് ശുപാര്‍ശ ചെയ്തിരുന്നു. ബലൂണ്‍ എന്ന സിനിമയാണ് ജയ് യുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.

Also Read:
സിനാന്‍ വധക്കേസില്‍ സര്‍ക്കാറിന് അപ്പീല്‍ നല്‍കാന്‍ നിയമതടസമൊന്നുമില്ലെന്ന് വിദഗ്ധര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Journey Actor Arrested For Drunken Driving, Chennai, Police, Case, Arrest, Friends, Vehicles, News, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia