Complaint | മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചെന്ന് പരാതി; നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

 


കൊച്ചി: (www.kvartha.com) മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. 

Complaint | മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചെന്ന് പരാതി; നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. പൊലീസിന് പുറമേ വനിതാ കമിഷനിലും അവതാരക പരാതി നല്‍കിയിരുന്നു. ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.

അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയത്. ക്യാമറാമാനോടും സംഭവത്തില്‍ ഇടപെട്ട സിനിമാ നിര്‍മാതാവിനോടും ശ്രീനാഥ് ഭാസി ഭീഷണിയുടെ സ്വരത്തില്‍ പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മരട് പൊലീസ് സ്റ്റേഷനിലാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്.

മനോനില തെറ്റിയത് പോലെ അക്രമാസക്തനായാണ് ശ്രീനാഥ് ഭാസി പെരുമാറിയത്. ക്യാമറ നിര്‍ബന്ധിച്ച് ഓഫാക്കിയെന്നും അസഭ്യവാക്കുകള്‍ കേട്ട് അപമാനം സഹിക്കാനാകാതെ ഹോടെലില്‍ നിന്നും തിരികെ പോരുകയായിരുന്നുവെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്റെ ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസപ്പെടുത്തിയതിനും ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Keywords: Journalist files complaint with police and women's commission against actor Sreenath Bhasi, Kochi, News, Police, Cinema, Complaint, Threatened, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia