പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്റെ 'ജോമോന്റെ സുവിശേഷങ്ങള്‍'
Nov 28, 2016, 16:02 IST
കൊച്ചി: (www.kvartha.com 28.11.2016) മോഹന്‍ലാലിന്റെ പുലിമുരുകന്റെ യൂട്യൂബ് റെക്കോര്‍ഡ് മറകടന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍. പുലിമുരുകന്റെ ടീസറിനും ട്രെയ്ലറിനും ആദ്യ ദിവസങ്ങളില്‍ ലഭിച്ച ജനപ്രീതിയാണ് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ മറികടന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ശനിയാഴ്ച രാത്രി എട്ടിനാണ് പുറത്തിറങ്ങിയത്. വ്യവസായിയായ വിന്‍സെന്റിന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ വിന്‍സെന്റായി മുകേഷും ജോമോനായി ദുല്‍ഖറും അഭിനയിക്കുന്നു.
ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം എട്ട് ലക്ഷത്തോളം പേര്‍ ടീസര്‍ കണ്ടു കഴിഞ്ഞു. ടീസറിനും പോസ്റ്റ് ചെയ്ത് ആദ്യ ഇരുപത് മണിക്കൂറില്‍ 4.92 ലക്ഷം തവണ കണ്ടു. അതേസമയം പുലിമുരുകന്‍ ടീസറിന് ആദ്യ 20 മണിക്കൂറില്‍ ലഭിച്ച യൂട്യൂബ് കാഴ്ചകള്‍ 4.28 ലക്ഷമായിരുന്നു.
Keywords: Kochi, Kerala, Malayalam, Cinema, Actor, Dulkar Salman, Mukesh, Director, Mohanlal, film, YouTube, Record, Entertainment, Jomonte Suviseshangal Official Teaser.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.