അഭ്യൂഹങ്ങള്‍ക്ക് വിരാമം; ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' തീയേറ്റര്‍ റിലീസിന്, ചിത്രത്തിന് ക്ലീന്‍ 'യു' സെര്‍ടിഫികറ്റ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 10.08.2021) ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' ഒ ടി ടി റിലീസിന് ഒരുങ്ങുന്നുവെന്ന് നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രം തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ചിത്രം തീയേറ്റര്‍ റിലീസായി തന്നെ എത്തും. 
Aster mims 04/11/2022

ക്ലീന്‍ 'യു' സര്‍ടിഫികറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' തീയേറ്റര്‍ റിലീസിന്, ചിത്രത്തിന് ക്ലീന്‍ 'യു' സെര്‍ടിഫികറ്റ്


സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍.

ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍ ജി മേകപും അജിത്ത് എം ജോര്‍ജ്ജ് സൗന്‍ഡ് ഡിസൈനും നിര്‍വഹിക്കുന്നു. 

റിചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍, അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്. പി ആര്‍ ഒ- പി ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Keywords:  News, Kerala, State, Kochi, Cinema, Entertainment, Technology, Business, Finance, Release, JoJu George's 'Star' movie not for OTT release
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia