SWISS-TOWER 24/07/2023

മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം; ആദ്യ ചിത്രം 'മൈക്'

 


ADVERTISEMENT


മുംബൈ: (www.kvartha.com 21.10.2021) മലയാള സിനിമ നിര്‍മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം. വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന 'മൈക്' എന്ന ചിത്രം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് നിര്‍മിക്കുക.
Aster mims 04/11/2022

ആശിക് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജനും പുതുമുഖ നടന്‍ രഞ്ജിത് സഞ്ജീവും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി എബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
 
മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം; ആദ്യ ചിത്രം 'മൈക്'

    
രണദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മൈകിന്റെ ചിത്രീകരണം ബുധനാഴ്ച മൈസൂറില്‍ ആരംഭിച്ചു. കട്ടപ്പന, വൈക്കം, ധരംശാല എന്നിവയാണ് മറ്റു പ്രധാന ലൊകേഷനുകള്‍. 

മോഡെലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ച ജോണ്‍ എബ്രഹാം നിരവധി മ്യൂസിക് ആല്‍ബങ്ങളിലും അഭിനയിച്ചിരുന്നു. 2003ല്‍ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു പാതി മലയാളി കൂടിയായ ജോണ്‍ എബ്രഹാമിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

Keywords:  News, National, India, Mollywood, Hollywood, Cinema, Technology, Business, Finance, Actor, John Abraham ventures into Malayalam cinema with latest production 'Mike'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia