മകന്റെ ഒന്നാംപിറന്നാള്‍ ആഘോഷമാക്കി ജിനു ജോസഫ്; ഏറെ കയ്യടി നേടി കുടുംബത്തിന്റെ കോസ്റ്റ്യൂം

 


കൊച്ചി: (www.kvartha.com 05.10.2021) മകന്റെ ഒന്നാംപിറന്നാള്‍ ആഘോഷമാക്കി ജിനു ജോസഫ്. ഏറെ കയ്യടി നേടി പിറന്നാള്‍ ദിനത്തില്‍
കുടുംബം ധരിച്ച കോസ്റ്റ്യൂം. അമല്‍ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ജിനു ജോസഫ്. കഴിഞ്ഞ ഒക്ടോബറിലാണ് ജിനുവിനും ഭാര്യ ലിയ സാമുവലിനും ആണ്‍കുഞ്ഞ് പിറന്നത്. മാര്‍ക് ആന്റണി ജോസഫ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

ജൂലിയസ് സീസറുടെ ഒരേയൊരു വിശ്വസ്തനും റോമന്‍ കമാന്ററും ധീരനായ പോരാളിയും സമര്‍ഥനായ പ്രാസംഗികനും ഈജിപ്തിന്റ രക്ഷകനുമൊക്കെയാണ് ചരിത്രത്തില്‍ മാര്‍കസ് അന്റോണിയോ എന്ന മാര്‍ക് ആന്റണി.

ഇപ്പോഴിതാ, മകന്‍ മാര്‍ക് ആന്റണിയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിലും ഷേക്‌സ്പിയര്‍ നാടകങ്ങളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുകയാണ് ജിനു. സീസറിനെ അനുസ്മരിപ്പിക്കുന്ന കോസ്റ്റ്യൂമാണ് ജിനുവും ഭാര്യയും മകനും അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

കുഞ്ചാക്കോ ബോബന്‍, സ്രിന്റ, രഞ്ജിനി ജോസ്, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരെല്ലാം ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

അന്‍വര്‍, സാഗര്‍ ഏലിയാസ് ജാക്കി, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി, വരത്തന്‍, വൈറസ്, ട്രാന്‍സ് എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച താരമാണ് ജിനു . 

മകന്റെ ഒന്നാംപിറന്നാള്‍ ആഘോഷമാക്കി ജിനു ജോസഫ്; ഏറെ കയ്യടി നേടി കുടുംബത്തിന്റെ കോസ്റ്റ്യൂം


മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അഞ്ചാം പാതിരാ'യിലെ ജിനുവിന്റെ കഥാപാത്രവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവാഗതനായ അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'സായാഹ്ന വാര്‍ത്തകള്‍' ആണ് ജിനുവിന്റേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Keywords:  Jinu joseph shares son's birthday celebration photos, Kochi, News, Birthday Celebration, Actor, Cinema, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia