ജെല്ലിക്കെട്ടിനെ എതിര്‍ത്തു; നടി തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചതായി വ്യാജ പ്രചാരണം

 


ചെന്നൈ: (www.kvartha.com 14.01.2017) തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് വിവാദം പുകയുമ്പോള്‍ ജെല്ലിക്കെട്ടിനെ എതിര്‍ത്ത സിനിമാതാരങ്ങളുടെ മരണവാര്‍ത്ത പുറത്തുവിട്ട്  പ്രതികാരം
തീര്‍ത്ത് ജെല്ലിക്കെട്ട് പ്രേമികള്‍. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ആണ് താരങ്ങളുടെ മരണവാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നടി തൃഷയാണ് ഇവരുടെ ആദ്യ ഇര. തൃഷ എയ്ഡ്‌സ് ബാധിച്ച് മരിച്ചുവെന്നാണ് വാര്‍ത്തയിലുള്ളത്. തൃഷയുടെ മാതാപിതാക്കളെ മോശമായി പരാമര്‍ശിക്കുന്നുമുണ്ട്.

സണ്ണി ലിയോണും തൃഷയും മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയ്‌ക്കെതിരെ പോരാടുന്ന സംഘടനയായ പേട്ട (PETA)യുടെ പേരെഴുതിയ ടീ ഷര്‍ട്ട് ധരിച്ചുള്ള ചിത്രങ്ങളും വിദ്വേഷവാര്‍ത്തയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന മൃഗസ്‌നേഹിയാണ് തൃഷ. കേരളത്തിലെ തെരുവുനായ വിഷയത്തില്‍ രൂക്ഷമായ പ്രതികരണവും നടത്തിയിട്ടുണ്ട്.
ജെല്ലിക്കെട്ടിനെ എതിര്‍ത്തു; നടി തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചതായി വ്യാജ പ്രചാരണം

തൃഷയും ധനുഷുമുള്‍പ്പെടെയുള്ളവര്‍ പേട്ട എന്ന സംഘടനയിലെ അംഗങ്ങളാണ്. ഇവരാണ് ജെല്ലിക്കെട്ട് എന്ന പേരിലുള്ള കാളപ്പോരിനെ എതിര്‍ക്കുന്നത്. ജെല്ലിക്കെട്ട് വേണമെന്ന് പറഞ്ഞ് കമലഹാസന്‍, ചിമ്പു തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ചിമ്പു ജെല്ലിക്കെട്ട് വിഷയത്തില്‍ മനുഷ്യചങ്ങല വരെ തീര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ജെല്ലിക്കെട്ടിനെ എതിര്‍ത്തു; നടി തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചതായി വ്യാജ പ്രചാരണം

Also Read:
കാണാതായ മുബഷിറയേയും നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി

Keywords:  Jellikkattu issues turns ugly mosoginistic attack on actress trisha tells you just how much, Facebook, Twitter, Parents, Controversy, Cinema, Entertainment, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia