ജയസൂര്യയുടെ ലൈവ് തലമൊട്ടയടി; വിഡിയോ വൈറലായി

 


കൊച്ചി: ( www.kvartha.com 02.06.2016) സിനിമയിലെ കഥാപാത്രത്തിന് വേണ്ടി നടന്‍ ജയസൂര്യ തലമൊട്ടയടിക്കുന്ന വീഡിയോ വൈറലായി. രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പ്രേതം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു നടന്റെ ഈ മേയ്ക്ക്ഓവര്‍. തലമൊട്ടയടിക്കുന്നത് ലൈവായി ക്യാമറയില്‍ പകര്‍ത്തി അത് ഫെയ്‌സ് ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തു.

രണ്ട് ദിവസത്തിനകം മൂന്ന് ലക്ഷത്തോളം
പേരാണ് വിഡിയോ കണ്ടത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്നാണ് ഈ സിനിമയിലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ജയസൂര്യ മുമ്പും ഞെട്ടിപ്പിക്കുന്ന മേയ്ക്ക്ഓവറുകള്‍ നടത്തിയിരുന്നു.

അപ്പോത്തിക്കിരി എന്ന ചിത്രത്തിനായി ശരീര ഭാരവും തലയും മൊട്ടയടിച്ച് പ്രേക്ഷകരെ അമ്പരപ്പെടുത്തിയ താരം സെക്കന്‍ഡ്‌സ് എന്ന ചിത്രത്തില്‍ കുടവയറുമായി എത്തിയിരുന്നു.



ജയസൂര്യയുടെ ലൈവ് തലമൊട്ടയടി; വിഡിയോ വൈറലായി

Keywords: Kochi, Cinema, Malayalam, Jayasurya, Actor, Video, Head,  Pretham.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia