ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പെട്ടു; വിശദീകരണവുമായി നടന്‍

 


ചെന്നൈ: (www.kvartha.com 04.09.2018) ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പെട്ടു, തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ നിജസ്ഥിതി പ്രേക്ഷകരുമായി പങ്കുവച്ച് നടന്‍ ജയറാം. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വാര്‍ത്ത വീഡിയോ സഹിതം പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആ വാര്‍ത്ത സത്യമല്ലെന്ന് താരം തന്നെ വ്യക്തമാക്കിയത്.

'കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഞാനും ഈ വീഡിയോ കാണുന്നുണ്ട്. എനിക്കെന്തോ അപകടം പറ്റിയെന്ന് കരുതി ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. അത് ഞാനല്ല, ഇനി അതിനുള്ളില്‍ ആരാണെങ്കിലും ആ വ്യക്തിക്ക് ഒന്നും പറ്റാതിരിക്കട്ടെ. എന്നോട് വിവരം തിരക്കിയവര്‍ക്കും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി' ജയറാം പറഞ്ഞു.

ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പെട്ടു; വിശദീകരണവുമായി നടന്‍

വളരെ ദുര്‍ഘടം പിടിച്ച പാതയിലൂടെ ഒരാള്‍ ജീപ്പ് ഓടിച്ചു കൊണ്ടുപോകുന്നതും കയറ്റത്തില്‍ വച്ച് വാഹനത്തിന്റെ നിയന്ത്രണം തെറ്റി അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ തെറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jayaram land cruiser jeep accident: video viral, chennai, News, Accident, Actor, Social Network, Video, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia