New Child | 'എല്ലാവരും പറയുന്നത് ശരിയാണ്, ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല, പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു'; അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ആറ്റ്ലി

 




കൊച്ചി: (www.kvartha.com) അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവച്ച് സംവിധായകന്‍ ആറ്റ്ലി. ആറ്റ്ലിക്കും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞാണ് പിറന്നത്. താനൊരു കുട്ടിയുടെ പിതാവായെന്ന് ചൊവ്വാഴ്ചയാണ് ആറ്റ്ലി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ സന്തോഷവാര്‍ത്ത അറിയിച്ചത്. 

ആറ്റ്ലിയും പ്രിയയും കുഞ്ഞ് ഷൂസും പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'എല്ലാവരും പറയുന്നത് ശരിയാണ്. ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല. ഞങ്ങളുടെ ആണ്‍കുട്ടി വന്നിരിക്കുന്നു. പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു'- ഇന്‍സ്റ്റയില്‍ ആറ്റ്ലി കുറിച്ചു.

New Child | 'എല്ലാവരും പറയുന്നത് ശരിയാണ്, ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല, പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു'; അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ആറ്റ്ലി


പോസ്റ്റിട്ടതിന് പിന്നാലെ അനുമോദനവുമായി തമിഴ് താരങ്ങള്‍ രംഗത്തെത്തി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.



Keywords:  News,Kerala,State,Kochi,Director,Entertainment,Lifestyle & Fashion,Child,New Born Child,Cinema,instagram,Social-Media, Jawan director Atlee and wife Priya blessed with baby boy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia