സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വമ്പന്‍ പദ്ധതി; ജഡായുപാറ ചിറക് വിരിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 15.04.2017) കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് ചടയമംഗലം അഥവാ ജഡായുമംഗലം. ചരിത്രപ്രധാനമായ ഒരു ഇടമാണ് ഇത്. ഇവിടെയുളള ജഡായുപാറ എറ്റവും പ്രധാന്യം ആര്‍ഹിക്കുന്നതാണ്. ഈ പാറയെ പറ്റിയുളള ഐതിഹ്യം ഇങ്ങനെയാണ് ,സീതാദേവിയെ രാവണന്‍ തട്ടികൊണ്ട് പോക്കുന്ന വഴിക്ക് ജഡായു എന്ന പക്ഷിയെ കാണുകയും, ജഡായു രാവണനെ തടയാന്‍ ശ്രമിക്കുകയും ,രാവണനുമായി എറ്റുമുട്ടുകയും ചെയ്യുന്നു.

രാവണന്‍ തല്‍ക്ഷണം തന്റെ വാള്‍ ഉപയോഗിച്ച് ജഡായുവിന്റെ ചിറക്ക് അരിഞ്ഞ് വിഴ്ത്തുകയും സീതാദേവിയെ കൊണ്ടുപോകുകയും ചെയ്തു. മുറിവേറ്റ ജഡായു പിടഞ്ഞ്് താഴെയുളള പാറമേല്‍ വിഴുകയും ചെയ്തു. വേദന കൊണ്ട് പുളയുന്ന ജഡായുവിനെ സീതാദേവിയെ ആന്വേഷിച്ചു അതുവഴി വന്ന രാമലക്ഷ്മണന്‍മാര്‍ കാണുകയും. അവിടെ നടന്ന സംഭവങ്ങള്‍ ജഡായു വീശദികരിക്കുകയും ചെയ്തു.തല്‍ഷണം ആ പാറയില്‍ കിടന്നു ജഡായു മരിച്ചു. അങ്ങനെ ആണ് ഈ പാറയ്ക്ക് ജഡായു പാറയെന്ന പേരുവന്നത്.

കുടാതെ ഇവിടെ ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞ കാല്‍ പാടുകളും കാണാം.അതുകൊണ്ട് തന്നെ ഇവിടെ ഇന്ന് വിനേദസഞ്ചാരമേഖലയായി മാറി ക്കഴിഞ്ഞു. കുടാതെ ഇവിടെ ജഡായുവിന്റെ വലിയ രുപം പണി കഴിപ്പിച്ചിട്ടുണ്ട്. ഇതു ഒരു പുണ്യസങ്കേതമായും കരുതപ്പെടുന്നു. പ്രകൃതിരമണിയമായ പ്രദേശത്താല്‍ ചുറ്റപ്പെട്ടതാണ് ജഡായുപറയെന്നത് ഇവിടുത്തെ മറ്റൊരുപ്രത്യേകതയാണ്. രാമായണത്തിലെ സീതാപഹരണ കഥയോട് കെട്ടുപിണഞ്ഞുകിടക്കുന്ന ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് ചടയമംഗലത്തെ ജഡായുപാറ ശ്രദ്ധേയമാകുന്നത്. എംസി റോഡില്‍ ചടയമംഗലത്തിന് സമീപം സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ് ജഡായുപാറ സ്ഥിതിചെയ്യുന്നത്. ഇരുന്നൂറ് ഏക്കറിലേറെ ഭൂമിയിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വമ്പന്‍ പദ്ധതി; ജഡായുപാറ ചിറക് വിരിക്കുന്നു

പാറനില്‍ക്കുന്ന ഭാഗം മാത്രം ഏകദേശം 79 ഏക്കര്‍ വരും. വിദേശസഞ്ചാരികളെയടക്കം ആകര്‍ഷിക്കുംവിധം വമ്പന്‍ പദ്ധതികളാണ് ശില്‍പിയും ചലച്ചിത്രസംവിധായകനുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സഞ്ചാരികള്‍ക്ക് എം സി റോഡില്‍ നിന്നും പാറമുകളില്‍ എത്തുന്നതിനുള്ള റോപ്പ് വേ, വിദേശസഞ്ചാരികളെ അടക്കം ആകര്‍ഷിക്കാന്‍ ഹെലിടാക്‌സി, അഡ്വഞ്ചര്‍ ടൂറിസം, മുഖ്യപാറയുടെ സമീപത്തുള്ള അടുക്കള പാറയില്‍ ആയുര്‍വേദ റിസോര്‍ട്ട്, പാറയോട് ചേര്‍ന്ന ഭൂമിയില്‍ ഔഷധ സസ്യതോട്ടം, ശില്‍പത്തിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തീയേറ്റര്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ റോപ്പ് വേയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഐതിഹ്യത്തിലെ പുഷ്പകവിമാനത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഹെലിടാക്‌സി. രാമായണത്തിലെ അശോകവനത്തിന്റെ ഓര്‍മ്മയ്ക്കായാണ് അതേ പേരില്‍ ഔഷധ സസ്യതോട്ടം നിര്‍മ്മിക്കുന്നത്.

വിവിധ കമ്പനികളാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ജലം മഴവെള്ള സംഭരണിയിലൂടെ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി ചടയമംഗലം മാറും.

Also Read:
യുവതിയുടെ നഗ്ന ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിങിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords:  Jatayu centre to hone team-bonding skills, Kollam, Director, Travel & Tourism, Cinema, Kidnap, News, Visitors, Water, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia