'സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം, രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം താരം കുരച്ചുചാടുമ്പോള്‍ നല്ല നടനായ ആ പിതാവിനെ ആരെങ്കിലും ഓര്‍മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകു'മെന്നും സംഘപരിവാര്‍ ചാനല്‍; പ്രതിഷേധം രൂക്ഷമായതോടെ ലേഖനം പിന്‍വലിച്ചു
May 27, 2021, 15:01 IST
കൊച്ചി: (www.kvartha.com 27.05.2021) ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയറിയിച്ച് നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയതിന് പിന്നാലെ താരത്തിനെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.
അത്തരം പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ ജനം ടിവിയുടെ ഓണ്‍ലൈന്‍ ലേഖനം. എന്നാല്‍ പൃഥ്വിരാജിനെ അനുകൂലിച്ചു പലരും രംഗത്ത് വന്നു. ജനം ടിവിയുടെ ഓണ്‍ലൈന്‍ ലേഖനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. പ്രതിഷേധം രൂക്ഷമായപ്പോള്‍ ഒടുവില്‍ ജനം ടി വി ലേഖനം പിന്‍വലിച്ചു.
പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ചാനലിന്റെ എഡിറ്ററായ ജി കെ സുരേഷ് ബാബു ആയിരുന്നു ലേഖനം എഴുതിയത്.
'സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു' പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഉള്ളടക്കം.
ഇതിന് പിന്നാലെ പൃഥ്വിക്ക് പിന്തുണയും ജനം ടി വിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെ ത്തിയിരുന്നു.
അജു വർഗീസ്, ജൂഡ് ആന്റണി, മിഥുൻ മാനുവൽ, വി.ടി. ബൽറാം, ആന്റണി വര്‍ഗീസ് തുടങ്ങി നിരവധിപേർ പൃഥ്വിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി. രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ് എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ മിഥുൻ മാനുവേൽ പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്.
അജു വർഗീസ്: ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി. വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെ !
ജൂഡ് ആന്റണി: വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് . തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം. വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും. നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും...അരുൺ ഗോപി: സംസ്‌കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, ഈ വാചകങ്ങള്‍ നിങ്ങള്‍ തിരുത്തണ്ട, കാരണം നിങ്ങളില്‍ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍. പക്ഷെ ജനം എന്ന പേര് നിങ്ങള്‍ തിരുത്തണം..! ഈ വിസര്‍ജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ആ പേര് യോജിക്കില്ല, ലക്ഷദ്വീപിലെ 'ജന'ത്തിനൊപ്പം എന്നായിരുന്നു അരുണിന്റെ പ്രതികരണം.
ഷിയാസ് കരീം: അഭിപ്രായം പറയുന്നവന്റെ അച്ഛനും കുടുംബക്കാർക്കും എതിരെ സംസാരിക്കുന്നതാണ് എന്ത് തരം മാധ്യമ ധർമ്മമാണ് , ഇതൊക്കെ ശരിയാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നു എങ്കിൽ ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക്. ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. പൃഥ്വിരാജിന്റെ അഭിപ്രായത്തിനൊപ്പം...
വി.ടി. ബൽറാം: ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്റെ വാർത്താ ചാനൽ നേരിട്ട് നടത്തുന്ന ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളിൽ തലയൊളിപ്പിച്ചപ്പോൾ ആർജ്ജവത്തോടെ ഉയർന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേത്. അത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവർഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്ക്കാരിക പ്രവർത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല.
നേരത്തെ പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്നും അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ പുനര്‍വിചിന്തനം ചെയ്യണമെന്ന് ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
Keywords: Janam Tv's Article Against Prithviraj, Kochi, News, Cinema, Actor, Prithvi Raj, Criticism, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.