'ഈ തെറ്റിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്, സൂര്യയെ കുറ്റപ്പെടുത്തരുത്'; ജയ് ഭീം വിവാദത്തില്‍ വണ്ണിയാര്‍ സമുദായത്തോട് മാപ്പു പറഞ്ഞ് സംവിധായകന്‍
Nov 22, 2021, 15:52 IST
ചെന്നൈ: (www.kvartha.com 22.11.2021) വമ്പന്‍ പ്രേക്ഷ സ്വീകാര്യത നേടിയ ജയ് ഭീം ചിത്രത്തിന്റെ വിവാദത്തില്‍ വണ്ണിയാര്‍ സമുദായത്തോട് മാപ്പു പറഞ്ഞ് സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍. സമുദായത്തെ
അപമാനിക്കാന്‍ താന്‍ ഉദ്ദശിച്ചിട്ടില്ലെന്ന് തമിഴിലെഴുതി പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറയുന്നു. സൂര്യയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ വില്ലനായ പൊലീസുകാരനെ വണ്ണിയാര്‍ സമുദായക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ സ്റ്റേഷന്റെ ഭിത്തിയില്‍ സമുദായത്തിന്റെ ചിത്രമുള്ള കലന്‍ഡെര്‍ തൂക്കിയെന്നായിരുന്നു ആരോപണം. ഇത് മനപ്പൂര്‍വം സംഭവിച്ചതല്ലെന്നും 1995 വര്‍ഷത്തെ കാണിക്കാന്‍ വേണ്ടി മാത്രമാണ് കലന്‍ഡെര്‍ തൂക്കിയതെന്നും ജ്ഞാനവേല്‍ പറഞ്ഞു.
'ആ ഒരു അര്‍ഥത്തില്‍ കണ്ടിരുന്നെങ്കില്‍ അത് മാറ്റുമായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം ഒരുപാട് പേര്‍ കലന്‍ഡെര്‍ ചൂണ്ടികാണിച്ചിരുന്നു. വിവാദമാകുന്നതിന് മുമ്പ് തന്നെ ദൃശ്യങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. മാറ്റം വരുത്തുമ്പോള്‍ ആളുകള്‍ ഞങ്ങളെ മനസിലാക്കുമെന്ന് വിചാരിച്ചു.
അതിനാല്‍ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ കലന്‍ഡെര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ അതിന് മുന്നെ കുറേ പേര്‍ ചിത്രം കണ്ടിരുന്നതിനാല്‍ സീന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
സംവിധായകനെന്ന നിലയില്‍ ഉത്തരവാദിത്വം തെറ്റിന്റെ എനിക്കാണ്. ഈ വിവാദത്തിലേക്ക് സൂര്യയെ വലിച്ചിഴക്കുന്നത് ശരിയല്ല. ഒരു നിര്‍മാതാവെന്ന നിലയിലും നടനെന്ന നിലയിലും ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അദ്ദേഹം ചെയ്തത്. സംഭവിച്ചതിനെല്ലാം ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണ്'- ജ്ഞാനവേല്‍ പ്രസ്താവനയില്‍ പറഞ്ഞു.
സിനിമയിറങ്ങിയതിന് പിന്നാലെ സൂര്യയ്ക്കെതിരെ രൂക്ഷമായ പ്രതിഷേധമായിരുന്നു വണ്ണിയാര്‍ സമുദായം നടത്തിയത്. അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി ജെ ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.
മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.