ദീപാവലിക്ക് വെടികെട്ടുമായി സൂര്യയുടെ ജയ് ഭീം ; റിലീസ് തിയതി അറിയിച്ച് ആമസോൺ പ്രൈം വിഡിയോ

 


ചെന്നൈ: (www.kvartha.com 01.10.2021) തെന്നിന്ത്യൻ തമിഴ് സൂപെർസ്റ്റാർ സൂര്യ നായകനായി അഭിനയിച്ച ജയ് ഭീമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകൻ. ആമസോണ്‍ പ്രൈം വീഡിയോയിൽ ദീപാവലിയോടനുബന്ധിച്ച് നവംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.

സൂര്യയുടെ കരിയറിലെ 39-ാമത്തെ ചിത്രമാണ് ജയ് ഭീം. കോര്‍ട് റൂം ഡ്രാമ ഗണത്തിലാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. വകീല്‍ വേഷമാണ് സൂര്യ ചെയ്യുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് നായകനായ 'കര്‍ണനി'ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്.

ദീപാവലിക്ക് വെടികെട്ടുമായി സൂര്യയുടെ ജയ് ഭീം ; റിലീസ് തിയതി അറിയിച്ച് ആമസോൺ പ്രൈം വിഡിയോ


'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

Keywords:  News, Chennai, Tamilnadu, Entertainment, Film, Top-Headlines, Cinema, Actor, Jai Bhim release date announced.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia