Singing | മകള്‍ പാര്‍വതിക്കൊപ്പം പാട്ടുപാടുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറല്‍

 


കൊച്ചി: (www.kvartha.com) മകള്‍ പാര്‍വതിക്കൊപ്പം പാട്ടുപാടുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറല്‍ ആകുന്നു. ജഗതിയുടെ തന്നെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പാട്ടുപാടാം എന്നു പറഞ്ഞുകൊണ്ട് പാര്‍വതി പാടിത്തുടങ്ങുമ്പോള്‍ ജഗതിയും ഒപ്പം കൂടുന്നു.

Singing | മകള്‍ പാര്‍വതിക്കൊപ്പം പാട്ടുപാടുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറല്‍

'ക്യാഹുവാ തേരാവാദാ' എന്ന പ്രശസ്തമായ റഫി ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്. 'മുഹമ്മദ് റഫിയുടെ മാന്ത്രിക ഗാനത്തിനൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  #Classics #MindfulMondays എന്ന ഹാഷ്ടാഗുകളും പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു.

ഒരു മിനുടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ജഗതിയുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറല്‍ ആയി. നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ആരാധകര്‍ ഉള്‍പെടെ പലരും വീഡിയോ ഷെയര്‍ ചെയ്തുകഴിഞ്ഞു.
 
Keywords: Jagathy Sreekumar singing along with daughter, Kochi, News, Cine Actor, Song, Facebook, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia