ഭാവനയുടെ വിവാഹം ഒക്ടോബറിൽ

 


തിരുവനന്തപുരം: (www.kvartha.com 03.05.2017) നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന് തൃശൂരില്‍ നടക്കും. ഭാവനയുടെ അമ്മ പുഷ്പയാണ് ഇക്കാര്യം അറിയിച്ചത്. ആഡം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്‌കോട്‌ലാന്‍ഡിലാണിപ്പോള്‍ ഭാവന.

മാര്‍ച്ചിലാണ് കന്നട നടനും നിര്‍മാതാവുമായ നവീനുമായി ഭാവനയുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹം വളരെ ലളിതമായിരിക്കുമെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂയെന്നു പുഷ്പ അറിയിച്ചു. മേയ് അവസാനത്തോടെയാണ് ഭാവന സ്‌കോട് ലാന്‍ഡില്‍ നിന്ന് എത്തുക. പൃഥ്വിരാജാണ് ആഡം ജോണിലെ നായകന്‍.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കും. ഭാവനയും നവീനും അഞ്ച് വര്‍ഷം മുന്‍പാണ് പരിചയപ്പെട്ടത്. വിവാഹം നേരത്തേ നടത്താന്‍ നിശ്ചയിച്ചെങ്കിലും ഭാവനയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Actress Bhavana who got engaged to her fiance Naveen in March this year, is all set for an October wedding. The actress is currently shooting in Scotland for her film Adam Joan, so her mother Pushpa confirmed the news.

ഭാവനയുടെ വിവാഹം ഒക്ടോബറിൽ

Keywords : Actress Bhavana, Naveen, October wedding, Scotland, Adam Joan, Entertainment. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia