First Child | ആലിയ ഭട്ട് - രണ്‍ബീര്‍ കപൂര്‍ ദമ്പതികളുടെ ആദ്യ കുഞ്ഞ് പിറന്നു; ജന്മം നല്‍കിയത് പെണ്‍കുട്ടിക്ക്
Nov 6, 2022, 13:08 IST
മുംബൈ: (www.kvartha.com) ബോളിവുഡ് താരങ്ങളായ ആലിയ ഭട് - രണ്‍ബീര്‍ കപൂര്‍ ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞിനാണ് ഞായറാഴ്ച ജന്മം നല്‍കിയത്. ദക്ഷിണ മുംബൈയിലെ എച് എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം. 'രാവിലെ 7.30 ഓടെയാണ് പ്രസവത്തിനെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാവിലെ 11 നും ഉച്ചയ്ക്ക് 12 നും ഇടയില്‍ അവര്‍ പതിവായി ആശുപത്രിയില്‍ വരാറുണ്ട്,' ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.
ഈ വര്‍ഷം ഏപ്രിലിലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച മനോഹരമായ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട്, നടി താന്‍ ഗര്‍ഭിണിയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ച് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ ജനനം പ്രഖ്യാപിച്ച് കപൂര്‍ കുടുംബം ഉടന്‍ തന്നെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് വിവരം.
Keywords: #Short-News, Latest-News, National, Top-Headlines, Entertainment, Bollywood, Cinema, Film, Alia Bhatt, Ranbir Kapoor, New Born Child, Short-News, Mumbai, It's a Girl! Alia Bhatt and Ranbir Kapoor's First Child Is Born. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.