അഭിമുഖത്തിനിടെ അച്ഛനെ കുറിച്ച് സംസാരിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി നയന്‍താര
Aug 15, 2021, 18:21 IST
ചെന്നൈ: (www.kvartha.com 15.08.2021) ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് നയന്‍താര വിജയ് ടി വിക്ക് നല്കിയ അഭിമുഖമാണ്. സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയോട് അനുബന്ധിച്ച് തന്റെ ഏറ്റവും പുതിയ ചിത്രമായ 'നെട്രികണ്ണി'ന്റെ ഓ ടി ടി റിലീസുമായി ബന്ധപ്പെടുത്തിയുള്ള ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയിലാണ് നയന്‍സ് പങ്കെടുത്തത്. ദിവ്യദര്‍ശിനിയാണ് നയന്‍താരയെ ഇന്റര്‍വ്യൂ ചെയ്തത്. തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ നയന്‍താര മനസ് തുറന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ 'നെട്രികണ്ണി'ന്റെ ഓ ടി ടി റിലീസുമായി ബന്ധപ്പെടുത്തിയുള്ള ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ ദിവ്യദര്‍ശിനിയാണ് നയന്‍താരയെ ഇന്റര്‍വ്യൂ ചെയ്തത്. തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ നയന്‍താര മനസ് തുറന്നു.
അതില്‍ പ്രധാനമാണ് സംവിധായകന് വിഗ്നേഷ് ശിവനുമായുള്ള വിവാഹനിശ്ചയവും പ്രണയവുമൊക്കെ . അതിനിടെ 'ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും?' എന്ന അവതാരകയുടെ ചോദ്യത്തിനു മുന്നില്‍ നയന്‍താര വികാരഭരിതയായി. അച്ഛനെക്കുറിച്ചും അച്ഛന്റെ അസുഖത്തെപ്പറ്റിയും പറയുന്നതിനിടെയാണ് താരം വിങ്ങിപ്പൊട്ടിയത്.
എന്റെ അച്ഛന്, അമ്മ, കുടുംബം എന്നിവരെക്കുറിച്ച് ഇതുവരെ ഒരു അഭിമുഖത്തിലും സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ നയന്‍താര കുടുംബവും ജോലിയും രണ്ടായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും പറഞ്ഞു. തന്റെ വ്യക്തി ജീവിതത്തില്‍ മാതാപിതാക്കള്‍ ഒരുതരത്തിലും ഇടപെടാറില്ലെന്ന് പറഞ്ഞ നയന്‍താര താന്‍ ഏത് സിനിമയിലാണ് അഭിനയിക്കുന്നത് എന്നുപോലും അവര്‍ക്കറിയില്ലെന്നും തുറന്നുപറഞ്ഞു.
അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണെന്നും താരം പറഞ്ഞു. സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ചു പറഞ്ഞാല്‍ അവര്‍ തിയേറ്ററില്‍ പോയി കാണും അത്ര മാത്രം. ഭാഷ മനസ്സിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം അവര്‍ കാണുമെന്നും താരം പറഞ്ഞു.
അച്ഛനെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു എയര്‍ ഫോഴ്സ് ഓഫിസര്‍ ആയിരുന്നു. എന്നാല്‍ പന്ത്രണ്ടു-പതിമൂന്നു വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ അദ്ദേഹത്തെ ശ്രദ്ധിക്കണം. എന്നാല്‍ തന്റെ കുടുംബകാര്യങ്ങളൊന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ് അത്.
തന്റെ റോള്‍ മോഡലാണ് അച്ഛന് എന്നും അദ്ദേഹത്തില്‍ നിന്നുമാണ് തനിക്ക് അധ്വാനിക്കാനുള്ള ആര്‍ജവവും ജീവിതത്തില്‍ ചിട്ട കൊണ്ടുവരാന്‍ തന്നെ പ്രാപ്തയാക്കിയതെന്നും താരം പറഞ്ഞു. അമ്മയ്ക്കും അതുപോലെ തന്നെ സ്ഥാനമുണ്ട്. എന്നാല്‍ ഇന്ന് തന്റെ അച്ഛന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി. ഇപ്പോള്‍ അച്ഛന്റെ കാര്യങ്ങളൊക്കെ അമ്മയാണ് നോക്കുന്നത്. അമ്മ അച്ഛനെ നോക്കുന്ന പോലെ മറ്റാര്‍ക്കും കഴിയില്ലെന്നും താരം പറയുന്നു.
ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
Keywords: 'Its' Been 14 Years...!': Nayanthara Breaks Down in The Middle of a Talking About Her Father !, Chennai, News, Cinema, Entertainment, Nayan Thara, Independence-Day-2021, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.