നടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളിലൊരാളെ പിടികൂടിയത് തന്റെ ഫ് ളാറ്റില്‍ നിന്നല്ലെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍
Feb 22, 2017, 16:20 IST
കൊച്ചി: (www.kvartha.com 22.02.2017) നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികളിലൊരാളെ പിടികൂടിയത് തന്റെ ഫ് ളാറ്റില്‍ നിന്നല്ലെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. പ്രതിയെ പിടികൂടിയത് തന്റെ ഫ് ളാറ്റില്‍ നിന്നാണെന്നരീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് തനിക്ക് വേദനയുണ്ടാക്കിയെന്നും വ്യാജവാര്‍ത്തയുടെ ആഘാതത്തിലാണ് താനെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. തനിക്കെതിരായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.
രാവിലെ മുതല്‍ തന്നെ തനിക്കെതിരായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിശദമായി പ്രതികരിക്കാമെന്നാണ് ആലോചിച്ചതെങ്കിലും ഇപ്പോള്‍ അതിനുള്ള മാനസികാവസ്ഥയിലല്ലെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: It was not from flat that one of the culprits was held in connection with actress kidnap case, Kochi, Allegation, News, Dileep, Media, Cinema, Entertainment, Kerala.
രാവിലെ മുതല്‍ തന്നെ തനിക്കെതിരായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിശദമായി പ്രതികരിക്കാമെന്നാണ് ആലോചിച്ചതെങ്കിലും ഇപ്പോള്‍ അതിനുള്ള മാനസികാവസ്ഥയിലല്ലെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു.
നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നടനും സംവിധായകനും കൂടിയായ ഒരാളുടെ കാക്കനാട്ടെ ഫ് ളാറ്റില്‍ നിന്ന് പ്രതികളിലൊരാളെ പിടികൂടിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. അതേസമയം കഴിഞ്ഞദിവസം ആലുവയിലുള്ള ഒരു പ്രമുഖ നടനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആ നടന്‍ താനല്ലെന്ന് വ്യക്തമാക്കി ദിലീപും രംഗത്തെത്തിയിരുന്നു.
Also Read:
ബൈക്കിടിച്ച് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രിയില്‍ മരിച്ചു
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: It was not from flat that one of the culprits was held in connection with actress kidnap case, Kochi, Allegation, News, Dileep, Media, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.