മമ്മൂക്കയാണ് എനിക്ക് സിനിമയില്‍ അവസരം നല്‍കിയത്; തന്റെ ആദ്യ ചിത്രത്തെ കുറിച്ച് അനില്‍ നെടുമങ്ങാട്

 




കൊച്ചി:  (www.kvartha.com 22.10.2020) 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ അനില്‍ നെടുമങ്ങാട് തന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ച് പറയുന്നു. സിനിമയില്‍ വഴി തുറന്നു നല്‍കിയത് നടന്‍ മമ്മൂട്ടിയാണെന്ന് താരം പറയുന്നത്. മമ്മൂട്ടിയുടെ 'തസ്‌കരവീരന്‍' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമാ ജീവിതം തുടങ്ങിയതെന്നാണ് അനില്‍ വിശദീകരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ ഈ നിലയില്‍ എത്താനുള്ള മറ്റൊരു പ്രചോദനം മാതാപിതാക്കളാണെന്നും താരം മനസ് തുറക്കുന്നു. 

മമ്മൂക്കയാണ് എനിക്ക് സിനിമയില്‍ അവസരം നല്‍കിയത്; തന്റെ ആദ്യ ചിത്രത്തെ കുറിച്ച് അനില്‍ നെടുമങ്ങാട്



'ഒരുപാട് പുതുമുഖങ്ങളെ സിനിമയില്‍ പരിചയപ്പെടുത്തിയ മമ്മുക്കയാണ് എനിക്കും സിനിമയില്‍ അവസരം നല്‍കിയത്. ചാനല്‍ വഴിയാണ് അദ്ദേഹവുമായുള്ള പരിചയം. അദ്ദേഹം നായകനായ 'തസ്‌കരവീരന്‍' എന്ന സിനിമയിലാണ് ആദ്യമായി അവസരം കിട്ടുന്നത്'. 

'ആദ്യ സിനിമ കഴിഞ്ഞതിനുശേഷം സിനിമയില്‍ ഒരു ബ്രേക്ക് തന്നത് രാജീവ് രവിയാണ്. അദ്ദേഹത്തിന്റെ 'ഞാന്‍ സ്റ്റീവ് ലോപ്പസ്', 'കമ്മട്ടിപ്പാടം' തുടങ്ങിയ സിനിമകളില്‍ നല്ല റോളുകള്‍ തന്നു. പിന്നീട് 'അയാള്‍ ഞാനല്ല', 'മണ്‍ട്രോതുരുത്ത്', 'ആമി', 'പൊറിഞ്ചു മറിയം ജോസ്,'  'ഇളയരാജ' അങ്ങനെ കുറച്ചു സിനിമകള്‍. ഒടുവില്‍ 'അയ്യപ്പനും കോശിയും'. 

സിനിമയിലെ എന്റെ ഉയര്‍ച്ച കാണാന്‍ അച്ഛന്‍ കാത്തുനിന്നില്ല. ഇവിടെ ഞാന്‍ എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കുമാണ്'. അനില്‍ നെടുമങ്ങാട് പറയുന്നു. ഇപ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന് അനില്‍ പറയുന്നു.

Keywords: News, Kerala, State, Kochi, Cinema, Mollywood, Actor, Gossip, Mammooty, Interview, Parents, It was Mammootty who gave me a chance in cinema; Anil Nedumangad talks about his first film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia