SWISS-TOWER 24/07/2023

അവാര്‍ഡ് വിജയികള്‍ക്ക് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി പുരസ്‌കാരം നല്‍കാത്തത് നല്ല ഉദ്ദേശത്തില്‍; ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എ കെ ബാലന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.02.2021) ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ വിശദീകരണവുമായി സാസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ രംഗത്ത്. അവാര്‍ഡ് വിജയികള്‍ക്ക് നല്ല ഉദ്ദേശത്താലാണ് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി പുരസ്‌കാരം നല്‍കാത്തത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോവിഡ് ഭീതി വിട്ടൊഴിയാത്ത സമയത്താണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് നടന്നത്.

അവാര്‍ഡ് വിതരണം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചതാണ്. അഥവാ ഒരാള്‍ക്ക് അവാര്‍ഡ് നല്‍കിയാല്‍ വീണ്ടും സാനിറ്റൈസ് ചെയ്യണം. അങ്ങനെ 53 തവണ പ്രായോഗികമാണോയെന്നും മന്ത്രി ചോദിക്കുന്നു. അവാര്‍ഡ് വിജയികള്‍ക്ക് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി പുരസ്‌കാരം നല്‍കാത്തത് നല്ല ഉദ്ദേശത്തില്‍; ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എ കെ ബാലന്‍

ഇത്തരത്തില്‍ അവാര്‍ഡ് നല്‍കിയതിനെ ഒരു അവാര്‍ഡ് ജേതാവും വിമര്‍ശിച്ചിട്ടില്ല. ആദ്യം വിമര്‍ശിച്ചത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഒരു മുന്‍ ഭാരവാഹിയാണ്. അദ്ദേഹത്തെ കീഴ്‌പെടുത്തിയ ആശയമാണ് അതിനുകാരണം.

എന്നാല്‍ കാര്യങ്ങളറിയാതെ പ്രതിപക്ഷ നേതാവ് കൂടി ഇതിനെതിരെ പറഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവ് അന്യരെ കൊണ്ട് സ്വന്തം ശരീരം ചുമപ്പിക്കുകയാണ്. ഈ രീതിയില്‍ അദ്ദേഹം നടത്തുന്ന യാത്ര തിരുവനന്തപുരത്ത് എത്തിയാല്‍ സ്വീകരണയോഗങ്ങള്‍ നടന്നയിടങ്ങളെല്ലാം കോവിഡ് ക്ലസ്റ്ററായി മാറുമെന്നും എ കെ ബാലന്‍ വിമര്‍ശിച്ചു.

Keywords:  It is with good intentions that the Chief Minister does not give the award to the award winners with his own hands; Minister AK Balan clarifies on film award distribution controversy, Thiruvananthapuram, News, Politics, Minister, Cinema, Award, Controversy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia