വിവാദ നായിക പൂനം പാണ്ഡെ ആം ആദ്മിയിലേക്ക്?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ നേരത്തെ രാഷ്ട്രീയ രംഗത്തേയ്ക്ക് ചേക്കേറിയ പല സിനിമാതരാങ്ങളും തങ്ങളുടെ ഇലക്ഷന്‍ സീറ്റ് ഉറപ്പിക്കാനായി നെട്ടോട്ടമോടുന്‌പോള്‍ രാഷ്ട്രീയ പാര്‍ട്ടികളിലലേയ്ക്ക് ഇടിച്ചുകയറാനുള്ള താരങ്ങളുടെ താല്‍പര്യവും കുറയുന്നില്ല. ഇപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍ ഹോട്ടും അറിയപ്പെടുന്ന മോഡലുമായ പൂനം പാണ്ഡേയാണ് സെലിബ്രിറ്റി രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ച. പൂനം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് ചേക്കേറുന്നതായാണ് സൂചന. കൂടാതെ വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ ചണ്ഡിഗഡില്‍ നിന്ന് മത്സരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

2011ലെ ലോകകപ്പില്‍ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ താന്‍ ഗ്രൗണ്ടില്‍ നഗ്‌നയായി ഓടുമെന്ന് പ്‌റഖ്യാപിച്ച് പൂനം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടിയിട്ടും പൂനം അത്തരം കടുംകൈകള്‍ക്ക് മുതിരാതിരുന്നത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു.എന്നാല്‍ നിരാശരായ ചെറുപ്പകാര്‍ക്ക് വേണ്ടി തന്റെ അര്‍ദ്ധ നഗ്‌ന ഫോട്ടോകള്‍ 2012ല്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തതും ബോളിവുഡില്‍ പൂനം ശ്രദ്ധകേന്ദ്രമായിരുന്നു. ഇപ്പോഴുള്ള പൂനത്തിന്റെ ഈ തയ്യാറെടുപ്പും മാധ്യമശ്രദ്ധ നേടാനുള്ള പൊടികൈകളെന്നാണ് പാപ്പരാസികള്‍ ആക്ഷേപിക്കുന്നത്.

വിവാദ നായിക പൂനം പാണ്ഡെ ആം ആദ്മിയിലേക്ക്?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Cinema, film, Entertainment, Poonam Pandey,Bollywood Actress, Joining Aam Adhmi Party, Lok Sabha elections, Rumor, Is Poonam Pandey joining AAP?
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia