നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ; നായകനാകുന്നത് അക്ഷയ് കുമാർ?

 


ന്യൂഡല്‍ഹി: (www.kvartha.com 22.06.2017) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ബോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറാണ് നരേന്ദ്രമോദിയായി വേഷമിടുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച് ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്.

പ്രധാനമന്ത്രിയുമായുള്ള അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗര്‍വാള്‍, അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ അദ്ദേഹം തന്നെയായിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ; നായകനാകുന്നത് അക്ഷയ് കുമാർ?


അക്ഷയ് കുമാറിനേക്കാള്‍ മികച്ച രീതിയില്‍ നരേന്ദ്രമോദിയെ അവതരിപ്പിക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്ലജ് നിഹ്ലാനിയുടെ പ്രതികരണം.
അതേസമയം 'ടോയ്‌ലറ്റ്: ഏക് പ്രേം കഥ' എന്ന പുതിയ സിനിമയുടെ പ്രചാരണാർത്ഥമാണ് മോദിയെ സന്ദർശിച്ചതെന്നാണ് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: If there is any star, apart from the three superstar Khans, who has enjoyed mass adulation, it has to be Akshay Kumar. The star, who continues to win plaudits with the interesting films that he has decided to be part of in the recent past, is set to take up yet another attention-grabbing role.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia