തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖറിന്റെ നായിക; വെളിപ്പെടുത്തല്‍ നടത്തിയത് ഗോസിപ്പുകള്‍ പരന്നതോടെ

 


ചെന്നൈ:(www.kvartha.com 11/05/2019) തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖറിന്റെ നായികയായി മലയാളത്തിലെത്തിയ തമിഴ് നടി ഐശ്വര്യ രാജേഷ്. താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം സംബന്ധിച്ച് ഗോസിപ്പുകള്‍ പരന്നതോടെയാണ് വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയത്. പരക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ പറഞ്ഞു.

തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖറിന്റെ നായിക; വെളിപ്പെടുത്തല്‍ നടത്തിയത് ഗോസിപ്പുകള്‍ പരന്നതോടെ

'എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അറിയാന്‍ ആഗ്രഹമുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയാവും. ഇപ്പോഴും സിംഗിള്‍ ആണ്, സന്തോഷവതിയുമാണ്', ഐശ്വര്യ കുറിച്ചു. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് താരം മലയാളത്തിലെത്തിയത്. ഒരു സഹതാരവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, chennai, National, Entertainment, Cinema, Is Aishwarya Rajesh getting married this year? Kanaa actress reveals the truth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia