'ഇന്‍ ടു ദി വൈല്‍ഡ്' എന്ന സിനിമയിലൂടെ പ്രശസ്തമായ ഫെയര്‍ ബാങ്ക് 142 ന് ഇനി അജ്ഞാതവാസം: നിരവധി പേരുടെ ജീവന്‍ കവര്‍ന്ന 'മരണത്തിലേക്കുള്ള ബസ്' അലാസ്‌കയില്‍ നിന്ന് മാറ്റി

 


അലാസ്‌ക: (www.kvartha.com 20.06.2020) 'ഇന്‍ ടു ദി വൈല്‍ഡ്' എന്ന സിനിമയിലൂടെ പ്രശസ്തമായ 'ഫെയര്‍ ബാങ്ക് 142' ബസ്സിനെ അലാസ്‌കയില്‍ നിന്ന് മാറ്റി. ബസിനെ തേടിവരുന്ന സാഹസിക യാത്രികരില്‍ ചിലര്‍ മരിക്കുകയും നിരവധി പേര്‍ അപകടത്തില്‍പെടുകയും ചെയ്തതിനാലാണ് ബസ്സ് ഇവിടെ നിന്ന് മാറ്റിയത്. യുഎസ് ആര്‍മി ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് നീക്കം ചെയ്തത്. എങ്ങോട്ടേക്കാണ് ബസ് മാറ്റിയതെന്ന കാര്യം വ്യക്തമല്ല.

'ഇന്‍ ടു ദി വൈല്‍ഡ്' എന്ന സിനിമയിലൂടെ പ്രശസ്തമായ ഫെയര്‍ ബാങ്ക് 142 ന് ഇനി അജ്ഞാതവാസം: നിരവധി പേരുടെ ജീവന്‍ കവര്‍ന്ന 'മരണത്തിലേക്കുള്ള ബസ്' അലാസ്‌കയില്‍ നിന്ന് മാറ്റി

ക്രിസ്റ്റഫര്‍ മെക്കാന്‍ഡില്‍സ് എന്ന സാഹസിക യാത്രക്കാരനിലൂടെയാണ് അലാസ്‌കയില്‍ ഉപേക്ഷിക്കപ്പെട്ട 142 എന്ന് പേരിട്ടിരുന്ന ബസ് ലോകത്തിന് മുന്നിലെത്തുന്നത്. അലാസ്‌കയില്‍ നടത്തിയ സാഹസിക യാത്രയ്ക്കിടെ ക്രിസ് താമസിക്കാന്‍ ഉപയോഗിച്ച ബസ്സാണിത്. എന്നാല്‍ പിന്നീട് ഒറ്റപ്പെട്ടുപോയ ക്രിസ്, തന്റെ  23ാം വയസ്സില്‍ ഇതേ ബസ്സില്‍ കിടന്ന് പട്ടിണി മൂലം മരിക്കുകയായിരുന്നുവെന്നാണ് റിപോർട്ടുകൾ. അതേസമയം പൊലീസ് വെടിവെപ്പിലാണ് ക്രിസ് മരിച്ചതെന്നും റിപോർട്ടുണ്ട്. പിന്നീട്  ബസിനകത്ത് മൃതശരീരം കണ്ടെത്തുകയായിരുന്നു.

ക്രിസ് തന്റെ മരണം വരെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകം 'നിരപരാധിയുടെ മരണം' (The Death Of An Innocent) എന്ന പേരില്‍ 1993ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പിന്നീട് ഈ പുസ്തകത്തെക്കുറിച്ച് ജോണ്‍ ക്രാകവര്‍ രചിച്ച പുസ്തകമായ 'ഇന്‍ ടു ദി വൈല്‍ഡ്' (Into The Wild)  1996ല്‍ പുറത്തിറങ്ങി. 2007 ല്‍ ഈ കഥയെ ആസ്പമാക്കി 'ഇന്‍ ടു ദി വൈല്‍ഡ്' എന്ന സിനിമയും അഭ്രപാളികളിലെത്തി. ഇതോടെ ക്രിസ്റ്റഫര്‍ മെക്കാന്‍ഡില്‍സും ഫെയര്‍ ബാങ്ക് 142 ബസ്സും ലോകപ്രശസ്തമായി.

തുടർന്ന് ബസ്സിനെ തേടി ധാരാളം സാഹസിക യാത്രക്കാര്‍ അലാസ്‌കയിൽ എത്തിത്തുടങ്ങി. ടെക്ലാനിക്ക നദി കടന്നാല്‍ മാത്രമേ ബസ്സ് ഉള്ളിടത്ത് എത്താന്‍ സാധിക്കൂ. ട്രക്കിങ്ങിനിടെ നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും കാട്ടില്‍ ഒറ്റപ്പെട്ട് പോകുകയും ചെയ്തു. 142 ലധികം രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. മരണവും അപകടങ്ങളും ഇവിടെ പതിവായതോടെയാണ് ബസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.


Keywords:  World, News, bus, Death, Injured, Accident, Cinema, Film, Book, U.S, Army, Helicopter, Into The Wild, 'Into the Wild' bus airlifted from Alaska backcountry over safety concerns.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia