നായികാവേഷത്തിലെത്തിയ തമിഴ് സിനിമ റിലീസ് ആകുന്നതിന്റെ ത്രില്ലിലാണ് ഈ കാസര്‍കോട്ടുകാരി, വിശേഷങ്ങളുമായി നടി പ്രീഷ ഷാജു കെവാര്‍ത്തയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 12.09.2019) പ്രീഷ ഷാജു. കാസര്‍കോട് ഉദുമ ഞെക്ലി സ്വദേശി. താന്‍ നായികയായി അഭിനയിച്ച ലൈക്ക് പണ്ണിങ്കെ ഷയര്‍ പണ്ണിങ്കെ എന്ന തമിഴ് സിനിമ റിലീസിനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് പ്രീഷ. തമിഴിലും മലയാളത്തിലുമായി ഇതുവരെ ആറ് ചിത്രങ്ങളില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ പ്രീഷ രണ്ട് തമിഴ് സിനിമകളില്‍ നായിക വേഷവും കൈകാര്യം ചെയ്തു.

പുതിയ ചിത്രം ഈ മാസം തീയറ്ററുകളിലെത്തും. ഉദുമ മൈലാട്ടി വൈദ്യുതി സ്റ്റേഷനടുത്ത് ഞെക്ലിയില്‍ ഷാജുവിന്റെയും ശ്യാമലതയുടെയും മകളാണ്. അഞ്ചാം തരം വരെ പാലക്കുന്ന് അംബിക സ്‌കൂളില്‍ പഠിച്ച പ്രീഷ പെരിയ നവോദയയിലാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. പടന്നക്കാട് നെഹ്‌റു കോളജില്‍ ബിരുദവും കൊച്ചി കുസാറ്റില്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദം നേടി.

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ വൈശാഖ് ഒരുക്കിയ കസിന്‍സിലും പ്രീഷ അഭിനയിച്ചിരുന്നു. ജയസൂര്യ നായകനായ സു സു വാത്മീകിയില്‍ നായികയുടെ കസിന്‍ വേഷത്തിലും താരം എത്തി. ഇപ്പോള്‍ പുതിയ തമിഴ് സിനിമയില്‍ നായികയായി എത്തിയതിന്റെ വിശേഷം കെവാര്‍ത്തയുമായി പങ്കിടുകയാണ് പ്രീഷ.

ഇന്റര്‍വ്യൂ കാണാം



നായികാവേഷത്തിലെത്തിയ തമിഴ് സിനിമ റിലീസ് ആകുന്നതിന്റെ ത്രില്ലിലാണ് ഈ കാസര്‍കോട്ടുകാരി, വിശേഷങ്ങളുമായി നടി പ്രീഷ ഷാജു കെവാര്‍ത്തയില്‍

Keywords:  Video, Kerala, news, Cinema, kasaragod, Tamil, Malayalam, Actress, udma, plus two, Nehru college, Interview with Tamil Actress Preesha Shaju
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script