Engagement Party | ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന് ദീര്‍ഘകാല സുഹൃത്ത് നൂപുര്‍ ശിഖര്‍
Nov 20, 2022, 16:01 IST
ADVERTISEMENT
മുംബൈ: (www.kvartha.com) ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇറ ഖാന്റെ ദീര്‍ഘകാല സുഹൃത്തും ഫിറ്റ്നസ് പരിശീലകനുമായ നൂപുര്‍ ശിഖര്‍ ആണ് വരന്. സെപ്റ്റംബറില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരു ചടങ്ങായി നിശ്ചയം നടത്തുക എന്നത് ആമിര്‍ ഖാന്റെ ആഗ്രഹമായിരുന്നു.
ആമിര്‍ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകനുമുണ്ട്.
ആമിര്‍ ഖാന്, മുന്‍ ഭാര്യ കിരണ്‍ റാവു, മിതില പാല്കര്, സായ്ന് ഖാന് എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. ബോളിവുഡില്‍ പ്രമുഖ സംവിധായകരുടെ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിക്കുകയാണ് ഇറ ഖാന്. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താന്‍ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു.
ആമിര്‍ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകനുമുണ്ട്.
Keywords: Inside Ira Khan And Nupur Shikhare's Engagement Party, Mumbai, News, Bollywood, Actor, Marriage, Video, Cinema, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

