മാലദ്വീപില്‍ മകള്‍ക്കൊപ്പം അവധിക്കാലവും വിവാഹ വാര്‍ഷികവും ആഘോഷിച്ച് ഐശ്വര്യയും അഭിഷേക് ബച്ചനും

 


(www.kvartha.com 20.04.2019) മാലദ്വീപില്‍ മകള്‍ ആരാധ്യയ്‌ക്കൊപ്പം അവധിക്കാലവും വിവാഹ വാര്‍ഷികവും ആഘോഷിച്ച് ഐശ്വര്യയും അഭിഷേക് ബച്ചനും. മാലയിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് ബച്ചന്‍ കുടുംബം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്. അവിടെ നിന്നുള്ള ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാലദ്വീപിന്റെ സൗന്ദര്യത്തില്‍ മനം നിറഞ്ഞ് ആഘോഷിക്കുകയാണ് താരകുടുംബം.

അവധി ആഘോഷത്തിനോടൊപ്പം ബച്ചന്റെയും ഐശ്വര്യായുടെയും പന്ത്രണ്ടാം വിവാഹവാര്‍ഷികാഘോഷ യാത്ര കൂടിയാണിത്. മകള്‍ ആരാധ്യ വിവാഹവാര്‍ഷിക ദിനത്തിലെടുത്ത ചിത്രവും ഐശ്വര്യ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാലദ്വീപില്‍ മകള്‍ക്കൊപ്പം അവധിക്കാലവും വിവാഹ വാര്‍ഷികവും ആഘോഷിച്ച് ഐശ്വര്യയും അഭിഷേക് ബച്ചനും

വയസ് 45 ആയിട്ടും ഐശ്വര്യ റായ് എന്ന മുന്‍ ലോകസുന്ദരിയ്ക്ക് ഇന്നും ആരാധകരേറെയാണ്. മകളുണ്ടായതിനു ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ഐശ്വര്യ ഇപ്പോഴും സൂപ്പര്‍താരം തന്നെയാണ്. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന താരത്തിന് ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊരുമിച്ചു യാത്രകള്‍ പോകുന്നത് ഏറെ പ്രിയമാണ്.

മാലദ്വീപില്‍ മകള്‍ക്കൊപ്പം അവധിക്കാലവും വിവാഹ വാര്‍ഷികവും ആഘോഷിച്ച് ഐശ്വര്യയും അഭിഷേക് ബച്ചനും

അറബിക്കടലിലാണ് മാലദ്വീപിന്റെ സ്ഥാനം. രണ്ടായിരത്തോളം വരുന്ന ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ആ മനോഹര സ്ഥലം. പക്ഷേ, ഇത്രയധികം ദ്വീപുകളുണ്ടെങ്കിലും അതില്‍ ജനവാസമുള്ളവ വെറും 250 എണ്ണം മാത്രമാണ്. കുറ്റിക്കാടുകളും പൂക്കളും നിറഞ്ഞ, കുന്നുകളോ മലകളോ, വലിയ മരങ്ങളോ ഇല്ലാത്ത നാടാണ് മാലദ്വീപ്. വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാര്‍ഗം. ധാരാളം ബീച്ച് റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്.

മാലദ്വീപില്‍ മകള്‍ക്കൊപ്പം അവധിക്കാലവും വിവാഹ വാര്‍ഷികവും ആഘോഷിച്ച് ഐശ്വര്യയും അഭിഷേക് ബച്ചനും

എല്ലാ ബീച്ചുകള്‍ക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്. വെള്ളത്തിന് മുകളില്‍ നില്‍ക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോര്‍ട്ടുകളുടെയും നിര്‍മാണം. ഇന്ത്യയില്‍ നിന്നുള്ളവരെ സംബന്ധിച്ചു ഏറെ പുതുമ പകരുന്ന ഒരു കാഴ്ചയാണത്.

 വളരെ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഡംബര സൗകര്യങ്ങളുമെല്ലാമുള്ള മുന്തിയ റിസോര്‍ട്ടുകളും മാലദ്വീപില്‍ സുലഭമാണ്. കയ്യിലുള്ള പണത്തിനനുസരിച്ചു താല്പര്യം പോലെ അവ താമസത്തിനായി തെരെഞ്ഞെടുക്കാം. സിനിമാതാരങ്ങളടക്കമുള്ളവര്‍ സ്ഥിരമായി അവധിയാഘോഷിക്കാന്‍ എത്തുന്ന സുന്ദരഭൂമിയാണ് മാലദ്വീപ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Inside Aishwarya Rai, Abhishek Bachchan’s Maldives vacation with daughter Aaradhya. See pics, Aishwarya Rai, Abhishek Bachan, Cinema, Entertainment, National, Actor, Actress, Bollywood.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia