SWISS-TOWER 24/07/2023

ആളൊരുക്കം സിനിമയിലെ ഓട്ടന്‍ തുള്ളല്‍ കലാകാരനെ തനിയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല: ഇന്ദ്രന്‍സ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍:  (www.kvartha.com 11.05.2018) മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ സഹായിച്ച ആളൊരുക്കം സിനിമയിലെ ഓട്ടന്‍ തുള്ളല്‍ കലാകാരനെ തനിയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പ്രശസ്ത സിനിമാതാരം ഇന്ദ്രന്‍സ്.
ഗുരുവായൂര്‍ നഗരസഭ കുട്ടികള്‍ക്കായി ഒരുക്കിയ വേനല്‍പറവകള്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആണ് മറക്കാനാവാത്ത അനുഭവമെന്ന് ആളൊരുക്കത്തിലെ കഥാപാത്രത്തെ വിലയിരുത്തിയത്. ഓട്ടന്‍ തുള്ളല്‍ കലാകാരന്റെ വേഷ പകര്‍ച്ചയ്ക്ക് തന്നെ മാറ്റിയെടുത്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ അഖിലിന്റെ പ്രയത്നം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇനിയുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അമിതാബ് ബച്ചനോടൊപ്പം അഭിനയിക്കണമെന്നതാണെന്നും അതിന് അദ്ദേഹം പിടിതരുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ദേശീയ അവാര്‍ഡ് നിരസിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ലഭിക്കുമെന്ന ആഗ്രഹത്തിന് തിരിച്ചടി കിട്ടിയപ്പോള്‍ വന്ന നിരാശയാണ് ഇതിനു പിന്നിലെന്നും അവര്‍ പിന്നീട് അത് വേണ്ടില്ലായിരുന്നുവെന്ന് ആഗ്രഹിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നടന്മാരുടെ മനസ്സ് ലോലമാണെന്നും അതിനാലാണ് അത് സംഭവിച്ചതെന്നും തനിയ്ക്കും അവാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ താനും ചിലപ്പോള്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമായിരുന്നെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഏഴാമത് വേനല്‍ പറവകള്‍ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.രതി, നിര്‍മ്മല കേരളന്‍,ടി.എസ് ഷെനില്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആളൊരുക്കം സിനിമയിലെ ഓട്ടന്‍ തുള്ളല്‍ കലാകാരനെ തനിയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല: ഇന്ദ്രന്‍സ്


നഗരസഭയുടെ സ്നോഹോപഹാരം സംസ്ഥാന അവാര്‍ഡ് ജേതാവിന് നഗരസഭ അദ്ധ്യക്ഷ സമ്മാനിച്ചു. ചെറുതുരുത്തി കലാമണ്ഡലം ഓട്ടന്‍ തുള്ളല്‍ വിഭാഗം മേധാവി കലാമണ്ഡലം മോഹനക്യഷ്ണനും സംഘവും അവതരിപ്പിച്ച തുള്ളല്‍ കലകളുടെ സോദ്ദാഹരണ ക്ലാസ്സും നടന്നു. നഗരസഭയിലെ 43 വാര്‍ഡുകളില്‍ നിന്നായി 200 ഓളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Thrissur, Cinema, Actor, Indrans, Reaction, indrans reaction on allorukkam movie
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia