SWISS-TOWER 24/07/2023

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലന്റ് വിറ്റ് നസ്' റിലീസിനൊരുങ്ങുന്നു

 


കൊച്ചി: (www.kvartha.com 15.08.2021) ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലന്റ് വിറ്റ്‌നസ്' റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ് ളയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അനില്‍ കാരക്കുളവും അഡ്വ.എം കെ റോയിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Aster mims 04/11/2022

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലന്റ് വിറ്റ് നസ്' റിലീസിനൊരുങ്ങുന്നു

മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍, ബാലാജി ശര്‍മ, ജുബില്‍ രാജന്‍ പി ദേവ്, അംബി നീനാസം, മഞ്ജു കെ പി, പെക്‌സണ്‍ അംബ്രോസ്, അഡ്വ.എം കെ റോയി, ബിറ്റോ ഡേവിസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

സംഗീതം- ഷമേജ് ശ്രീധര്‍, എഡിറ്റര്‍- റിസാല്‍ ജൈനി, കോസ്റ്റ്യൂം- റഫീക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- സജിത്ത് സി ഗംഗാധര്‍, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി ആര്‍ ഒ- പി ശിവപ്രസാദ്, ഓണ്‍ലൈന്‍ മാര്‍കെറ്റിംങ്- ബി ആര്‍ എസ് ക്രിയേഷന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സെപ്തംബര്‍ അവസാനത്തോടെ റിലീസാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Keywords:  Indrans in the lead role 'Silent Witness' directed by Anil Karakulam is set to release, Kochi, News, Cinema, Entertainment, Theater, Release, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia