അച്ചയും അമ്മയും എല്ലായ്‌പ്പോഴും മകളെ കുറിച്ചോര്‍ത്ത് അഭിമാനിക്കും! സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിര്‍ത്തുക! ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടുന്നു, ഹാപ്പി 16 .. പാത്തൂന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണിമയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 29.10.2020) മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരും തങ്ങളുടെ തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മകള്‍ പ്രാര്‍ത്ഥനയുടെ പിറന്നാളാണ് ഒക്ടോബര്‍ 29 വ്യാഴാഴ്ച. മകളുടെ ജന്മദിനത്തില്‍ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അച്ചയും അമ്മയും എല്ലായ്‌പ്പോഴും മകളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമെന്ന് ഇന്ദ്രജിത്ത് കുറിക്കുന്നു.

'ഒരു ചെറിയ പെണ്‍കുട്ടിയില്‍ നിന്ന് ഇന്നത്തെ ദയാലുവായ, സെന്‍സിറ്റീവായ സുന്ദരിയായ വ്യക്തിയിലേക്ക് നീ വളരുന്നത് ഒരു അത്ഭുതകരമായ യാത്രയാണ്. ഞാന്‍ നിന്നില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു പാത്തൂ, അതിന് ഞാന്‍ നന്ദി പറയുന്നു! നിനക്ക് വളരെയധികം സ്‌നേഹമുള്ള ഒരു സ്വര്‍ണ ഹൃദയം ഉണ്ട്, അതാണ് പ്രധാനം. അച്ചയും അമ്മയും എല്ലായ്‌പ്പോഴും നിന്നെക്കുറിച്ച് അഭിമാനിക്കും! സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിര്‍ത്തുക! ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടുന്നു. ഹാപ്പി 16 ..'ഇന്ദ്രജിത്ത് കുറിക്കുന്നു. അച്ചയും അമ്മയും എല്ലായ്‌പ്പോഴും മകളെ കുറിച്ചോര്‍ത്ത് അഭിമാനിക്കും! സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിര്‍ത്തുക! ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടുന്നു, ഹാപ്പി 16 .. പാത്തൂന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണിമയും
Aster mims 04/11/2022
പൂര്‍ണിമയും മകള്‍ക്ക് ആശംസകര്‍ നേര്‍ന്നു. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വര്‍ഷങ്ങള്‍. സുന്ദരിയായ മകളേ, ജന്മദിനാശംസകള്‍,'' എന്നാണ് പൂര്‍ണിമ കുറിക്കുന്നത്.

Keywords:   Indrajith share heartwarming note for daughter birthday, Kochi,News,Cinema,Cine Actor,Birthday Celebration,Daughter,Singer,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script