അമിത ജോലിഭാരത്തെ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയോടുപമിച്ചു; സല്‍മാനോട് ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമീഷന്‍
Jun 22, 2016, 10:16 IST
ന്യൂഡല്‍ഹി: (www.kvartha.com 22.06.2016) ചിത്രീകരണത്തിനിടയിലെ അമിത ജോലിഭാരത്തെ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയോടുപമിച്ച ബോളിവുഡ് താരം സല്‍മാന്‍ കുടുങ്ങി. സംഭവത്തില്‍ സല്‍മാനോട് ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമീഷന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഇല്ലെങ്കില്‍ കമീഷന്‍ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍
പോര്‍ട്ടലിനോട് പങ്കുവെക്കുന്ന അവസരത്തിലാണ് ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് 'ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്ന് സല്‍മാന്‍ഖാന്‍ വിശേഷിപ്പിച്ചത്.
വാര്‍ത്ത വിവാദമായതോടെ സല്‍മാന്‍ ഖാന്‍ തലയൂരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കമ്മീഷന്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. ' ഷൂട്ടിങ് കഴിഞ്ഞ് ഒരടി പോലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല, ഏറെ ബുദ്ധിമുട്ടിയിരുന്നു' എന്നാണ് താന്‍ ഇതിലൂടെ അര്‍ത്ഥമാക്കിയതെന്നായിരുന്നു മാധ്യമങ്ങളോടുള്ള സല്‍മാന്റ വിശദീകരണം.
തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍
വാര്‍ത്ത വിവാദമായതോടെ സല്‍മാന്‍ ഖാന്‍ തലയൂരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കമ്മീഷന്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. ' ഷൂട്ടിങ് കഴിഞ്ഞ് ഒരടി പോലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല, ഏറെ ബുദ്ധിമുട്ടിയിരുന്നു' എന്നാണ് താന്‍ ഇതിലൂടെ അര്‍ത്ഥമാക്കിയതെന്നായിരുന്നു മാധ്യമങ്ങളോടുള്ള സല്‍മാന്റ വിശദീകരണം.
Also Read:
കഞ്ചാവ് മാഫിയയുടെ ഭീഷണി വിലപോവില്ല; ലഹരി വിരുദ്ധ ക്യാമ്പെയിനുമായി എസ് ഡി പി ഐ
Keywords: India: Women's Commission ask Salman Khan to apologise for his 'felt like a molested woman' comment, New Delhi, Allegation, Media, Bollywood, Actor, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.