ഇനി സെക്കന്‍ഡുകള്‍ക്കുള്ളില്‍ 20 സിനിമകള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാം; അതിവേഗ ഇന്റര്‍നെറ്റ് ഓഫറുമായി വിപ്രോ, ഇന്ത്യയില്‍ ഇനി മിന്നല്‍ വേഗത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ലൈഫൈ യുഗം, റേഡിയോ സിഗ്‌നലുകള്‍ക്ക് പകരമായി ഉപയോഗിക്കുന്നത് പ്രകാശ തരംഗങ്ങള്‍, ഡേറ്റാ കൈമാറ്റ വേഗത സെക്കന്‍ഡില്‍ 20 ജിബി വരെ
Jul 3, 2019, 16:54 IST
ഡല്‍ഹി: (www.kvartha.com 03.07.2019) ഇന്റര്‍നെറ്റിന്റെ വേഗത്തില്‍ കുതിപ്പ് നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. വൈഫൈയ്ക്ക് ശേഷം ഇനി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ലൈഫൈ ആയിരിക്കും തരംഗമാകാന്‍ പോകുന്നത്. ഇന്റര്‍നെറ്റ് ടെക്‌നോളജി രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നതാണ് ലൈഫൈ. ഇതിന്റെ പരീക്ഷണങ്ങള്‍ ശാസ്ത്ര രംഗത്ത് തുടങ്ങി കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, World, Technology, Business, India, New Delhi, Social Network, Cinema, India ready to access high speed Internet threugh LiFi
റേഡിയോ സിഗ്‌നലുകള്‍ക്ക് പകരം പ്രകാശ തരംഗങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ലൈറ്റ് ഫിഡെലിറ്റി അഥവാ ലൈഫൈ ടെക്‌നോളജി. വിപ്രോ ലൈറ്റിങ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലൈഫൈ സര്‍വീസ് ഓഫര്‍ ചെയ്തു തുടങ്ങി. വിപ്രോയുടെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസിന്റെ കീഴിലുള്ളതാണിത്. വിപ്രോ ലൈഫൈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത് പ്യുര്‍ ലൈഫൈ സ്‌കോട്ലന്‍ഡ് എന്ന കമ്പനിയുമായി ചേര്‍ന്നാണ്.
പാരീസ് എയര്‍ ഷോയിലും ലൈഫൈ ടെക്‌നോളജിയുടെ സാധ്യതകള്‍ അവതരിപ്പിച്ചിരുന്നു. നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാന്‍ പോകുന്നത്. ഇത്തരമൊരു പരീക്ഷണം ഇന്ത്യയിലും തുടങ്ങി കഴിഞ്ഞു.
രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈഫൈ പരീക്ഷണങ്ങള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും പുതിയ ലൈഫൈ പരീക്ഷണവുമായി മുന്നിലുണ്ട്. വരും വര്‍ഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിവേഗ നെറ്റ്വര്‍ക്കുകള്‍ വേണ്ടി വരും.

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുന്‍കൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈഫൈ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് കൈമാറാന്‍ കഴിഞ്ഞത്. എന്നാല്‍ ലൈഫൈ വഴി സെക്കന്‍ഡില്‍ 20 ജിബി വരെ കൈമാറ്റം ചെയ്യാം. 1.5 ജിബിയുടെ 20 സിനിമകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡിങ് ചെയ്യാന്‍ കഴിയും. നിലവിലെ വൈഫൈയില്‍ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈഫൈ പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് കൈമാറാന്‍ കഴിഞ്ഞത്. എന്നാല്‍ ലൈഫൈ വഴി സെക്കന്‍ഡില്‍ 20 ജിബി വരെ കൈമാറ്റം ചെയ്യാം. 1.5 ജിബിയുടെ 20 സിനിമകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡിങ് ചെയ്യാന്‍ കഴിയും. നിലവിലെ വൈഫൈയില്‍ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈഫൈ പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, World, Technology, Business, India, New Delhi, Social Network, Cinema, India ready to access high speed Internet threugh LiFi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.